ലാ ലിഗയില്‍ നിന്ന് എസ്പാനിയോള്‍ പുറത്ത്; പൊരുതി ജയിച്ച് ബാഴ്‌സ

മല്‍സരത്തില്‍ രണ്ട് ചുവപ്പ് കാര്‍ഡുകളാണ് പിറന്നത്. ബാഴ്‌സാ താരം അന്‍സു ഫാത്തിയും എസ്പാനിയോള്‍ താരം ലൊസാനോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

Update: 2020-07-09 06:54 GMT
ലാ ലിഗയില്‍ നിന്ന് എസ്പാനിയോള്‍ പുറത്ത്; പൊരുതി ജയിച്ച് ബാഴ്‌സ

ക്യാപ് നൗ: 25 വര്‍ഷങ്ങള്‍ക്ക് ശേഷം എസ്പാനിയോള്‍ സ്പാനിഷ് ലീഗില്‍ നിന്നും പുറത്ത്. ഇന്നലെ നടന്ന നിര്‍ണായക മല്‍സരത്തില്‍ ബാഴ്‌സലോണയാണ് എതിരില്ലാത്ത ഒരു ഗോളിന് എസ്പാനിയോളിനെ തോല്‍പ്പിച്ചത്.

പുറത്താകല്‍ ഒഴിവാക്കാനായി എസ്പാനിയോള്‍ മികച്ച കളിയാണ് പുറത്തെടുത്തത്. ബാഴ്‌സയ്ക്കാവട്ടെ അവരുടെ തനത് കളി സ്ഥിരം വൈരികള്‍ക്കെതിരേ പുറത്തെടുക്കാനായില്ല. മല്‍സരത്തില്‍ രണ്ട് ചുവപ്പ് കാര്‍ഡുകളാണ് പിറന്നത്. ബാഴ്‌സാ താരം അന്‍സു ഫാത്തിയും എസ്പാനിയോള്‍ താരം ലൊസാനോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

56ാം മിനിറ്റില്‍ ലൂയിസ് സുവാരസാണ് കറ്റാലന്‍സിന്റെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ബാഴ്‌സലോണയുടെ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം ഒന്നായി കുറഞ്ഞു. മറ്റൊരു മല്‍സരത്തില്‍ അഞ്ചാം സ്ഥാനത്തുള്ള വിയ്യാറല്‍ ആറാം സ്ഥാനത്തുള്ള ഗെറ്റാഫയെ 31ന് തോല്‍പ്പിച്ചു. 13ാം സ്ഥാനത്തുള്ള റയല്‍ ബെറ്റീസ് 11ാം സ്ഥാനത്തുള്ള ഒസാസുനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു.

Tags:    

Similar News