ആര്‍തുര്‍ ഇനി യുവന്റസിനും പ്യാനിച്ച് ബാഴ്‌സലോണയ്ക്കും സ്വന്തം

2018ലാണ് ആര്‍തുര്‍ ബ്രസീലിയന്‍ ക്ലബ്ബില്‍ നിന്ന് ബാഴ്‌സയിലെത്തിയത്. സാവി ഹെര്‍ണാണ്ടസിന് ശേഷം ബാഴ്‌സയുടെ മധ്യനിരയിലെ പ്രധാനിയായിരുന്നു ആര്‍തുര്‍.

Update: 2020-06-29 17:52 GMT

ടൂറിന്‍: ബാഴ്‌സലോണാ മിഡ്ഫീല്‍ഡര്‍ ആര്‍തുര്‍ മിലോ ഇനി യുവന്റസിന് സ്വന്തം. 72 മില്ല്യണ്‍ യൂറോയ്ക്കാണ് ആര്‍തുറെ ഇറ്റാലിയന്‍ ക്ലബ്ബ് സ്വന്തമാക്കിയത്. ഈ സീസണ്‍ പൂര്‍ത്തിയായാല്‍ താരം ക്ലബ്ബ് വിടുമെന്ന് ബാഴ്‌സലോണ വ്യക്തമാക്കി.

2018ലാണ് ആര്‍തുര്‍ ബ്രസീലിയന്‍ ക്ലബ്ബില്‍ നിന്ന് ബാഴ്‌സയിലെത്തിയത്. സാവി ഹെര്‍ണാണ്ടസിന് ശേഷം ബാഴ്‌സയുടെ മധ്യനിരയിലെ പ്രധാനിയായിരുന്നു ആര്‍തുര്‍. കറ്റാലന്‍സിനായി ആര്‍തുര്‍ 72 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ആര്‍തുറിന് പകരമെന്നോണം യുവന്റസില്‍ നിന്നും ബാഴ്‌സയിലേക്ക് മിര്‍ലീം പ്യനിക്ക് എത്തുന്നുണ്ട്. താരത്തിന്റെ കൈമാറ്റവും യുവന്റസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ഈ സീസണ്‍ മുഴുവന്‍ ക്ലബ്ബിനൊപ്പം തുടരും.

അതിനിടെ യുവന്റസ് ഗോള്‍ കീപ്പര്‍ ബഫണിന്റെയും സ്‌െ്രെടക്കര്‍ കില്ലിനിയുടെയും കരാര്‍ ക്ലബ്ബ് നീട്ടി. 2021 വരെയാണ് ഇരുവരുടെയും കരാര്‍ നീട്ടിയത്. 2001ല്‍ യുവന്റസിലെത്തിയ ബഫണ്‍ ഇടയ്ക്ക് പിഎസ്ജി ഗോള്‍ കീപ്പറായി ക്ലബ്ബ് വിട്ടിരുന്നു.തുടര്‍ന്ന് ഇതിഹാസ താരമായ ബഫണ്‍ വീണ്ടും ക്ലബ്ബിനൊപ്പം ചേരുകയായിരുന്നു. 42കാരനായ ബഫണ്‍ യുവന്റസിനായി 500ഉം കില്ലിനി 509ഉം മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. 

Tags:    

Similar News