ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സിമ വിരമിച്ചു

ഫ്രാന്‍സിന്റെ ലോകകപ്പ് പരാജയത്തിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് സൂപ്പര്‍ താരത്തിന്റെ വിരമിക്കല്‍.

Update: 2022-12-19 18:13 GMT


പാരിസ്: ഫ്രഞ്ച് സ്‌ട്രൈക്കറും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ കരീം ബെന്‍സിമ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. നിലവിലെ ബാലണ്‍ ഡിയോര്‍ ജേതാവായ ബെന്‍സിമ തന്റെ 35ാം ജന്‍മദിനത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ റയല്‍ മാഡ്രിഡിനൊപ്പം തുടരും. പരിശ്രമത്തിന്റെയും പിഴവുകളുടെയും ഫലമായാണ് ഞാനിവിടെ എത്തിനില്‍ക്കുന്നത്. അതില്‍ അഭിമാനിക്കുന്നു. എന്റെ കഥ ഞാനെഴുതി കഴിഞ്ഞു. അത് അവസാനിക്കുകയാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ലോകകപ്പിനുള്ള ഫ്രഞ്ച് സ്‌ക്വാഡില്‍ ഇടം നേടിയ ബെന്‍സിമ പരിക്കിനെ തുടര്‍ന്ന് പിന്നീട് ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. 97 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നായി 37 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. പരിക്കില്‍ നിന്നും മോചിതനായ ബെന്‍സിമ ലോകകപ്പ് ഫൈനലില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ കോച്ച് ദേഷാംസുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് താരം കളിക്കില്ലെന്നറിയിക്കുകയായിരുന്നു. കോച്ചുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് താരത്തിന്റെ വിരമിക്കല്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഫ്രാന്‍സിന്റെ ലോകകപ്പ് പരാജയത്തിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് സൂപ്പര്‍ താരത്തിന്റെ വിരമിക്കല്‍.




Tags:    

Similar News