പ്രീമിയര്‍ ലീഗ്; ബേണ്‍മൗത്തിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ലിവര്‍പൂള്‍
ചെല്‍സി ലീഗില്‍ 10ാം സ്ഥാനത്താണ്.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായി ലിവര്‍പൂള്‍. 17ാം സ്ഥാനക്കാരായ ബേണ്‍മൗത്തിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ചെമ്പട പരാജയം രുചിച്ചത്.28ാം മിനിറ്റില്‍ ബില്ലിങാണ് ബേണ്‍മൗത്തിന്റെ വിജയഗോള്‍ നേടിയത്. പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറര്‍ പട്ടം കഴിഞ്ഞ ആഴ്ച സ്വന്തമാക്കിയ മുഹമ്മദ് സലാഹ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ലിവര്‍പൂളിന് തിരിച്ചടിയായി. 69ാം മിനിറ്റിലാണ് സലാഹ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്.
നോട്ടിങ്ഹാം ഫോറസ്റ്റിനെ 3-1ന് പരാജയപ്പെടുത്തി ടോട്ടന്‍ഹാം ടോപ് ഫോറില്‍ നിലയുറപ്പിച്ചു.ടോട്ടന്‍ഹാമിനായി ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടിയത്. ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ 3-1ന് പരാജയപ്പെടുത്തി. ചെല്‍സി ലീഗില്‍ 10ാം സ്ഥാനത്താണ്.
സ്പാനിഷ് ലീഗില്‍ എസ്പാനിയോളിനെ 3-1ന് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി. ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്ക് ഓഗ്സ്ബര്‍ഗിനെ 5-3ന് പരാജയപ്പെടുത്തി. ലീഗില്‍ ബയേണ്‍ ഒന്നാം സ്ഥാനത്താണുള്ളത്.