ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ ത്രില്ലര്‍ പോരാട്ടങ്ങള്‍; ബാഴ്‌സയും യുനൈറ്റഡും നേര്‍ക്കുനേര്‍
സ്പാനിഷ് ഭീമന്‍മാര്‍ ബാഴ്‌സലോണയും ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മറ്റൊരു മല്‍സരത്തില്‍ ഇറ്റാലയിന്‍ ചാംപ്യന്‍മാര്‍ യുവന്റസും ഡച്ച് ക്ലബ്ബ് അയാക്‌സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 12.30നാണ് മല്‍സരം. യുനൈറ്റഡും ബാഴ്‌സയും തമ്മിലുള്ള മല്‍സരം യുനൈറ്റഡിന്റെ ഹോംഗ്രൗണ്ടിലാണ്.
മാഞ്ചസ്റ്റര്‍: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മല്‍സരങ്ങളില്‍ ഇന്ന് തീപാറും പോരാട്ടങ്ങള്‍. സ്പാനിഷ് ഭീമന്‍മാര്‍ ബാഴ്‌സലോണയും ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മറ്റൊരു മല്‍സരത്തില്‍ ഇറ്റാലയിന്‍ ചാംപ്യന്‍മാര്‍ യുവന്റസും ഡച്ച് ക്ലബ്ബ് അയാക്‌സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 12.30നാണ് മല്‍സരം. യുനൈറ്റഡും ബാഴ്‌സയും തമ്മിലുള്ള മല്‍സരം യുനൈറ്റഡിന്റെ ഹോംഗ്രൗണ്ടിലാണ്.
സൂപ്പര്‍ താരം മെസ്സിയടക്കമുളള ബാഴ്‌സതാരങ്ങളില്‍ ഭൂരിഭാഗം പേരും മികച്ച ഫോമിലാണ്. സുവാരസും കുട്ടീഞ്ഞോയും വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ ബാഴ്‌സ കിരീടമുറിപ്പിച്ചിരിക്കുകയാണ്. സമീപകാല പ്രകടനങ്ങളില്‍ യുനൈറ്റഡ് അല്‍പ്പം പിറകോട്ടാണെങ്കിലും പോള്‍ പോഗ്‌ബെ തിരിച്ചെത്തുന്നത് ടീമിന് ഉണര്‍വേകും. റാഷ്‌ഫോഡ്, റൊമേലു ലൂക്കാക്കു, ജെസെ ലിങ്ങാര്‍ഡ് എന്നിവര്‍ തന്നെയാണ് യുനൈറ്റഡിന്റെ പ്രതീക്ഷ. കൂടാതെ മാറ്റിച്ച്, ആന്‍ഡര്‍ ഹെരേരാ എന്നിവരും മികച്ച ഫോമിലാണ്. വലന്‍സിയ, സാഞ്ചസ് എന്നിവര്‍ ഇന്ന് കളിക്കില്ല.
പ്രീക്വാര്‍ട്ടറില്‍ ആദ്യപാദത്തില്‍ തോറ്റ് റയല്‍ മാഡ്രിഡിനെതിരേ രണ്ടാം പാദത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ടീമാണ് അയാക്‌സിന്റേത്. യുവന്റസാവട്ടെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ റൊണാള്‍ഡോയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തി ജയിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഇരുടീമും ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക അസാധ്യം. പരിക്കുമൂലം വിട്ടനിന്ന റൊണാള്‍ഡോ ടീമിനോപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, ആദ്യ ഇലവനില്‍ കളിക്കുന്ന കാര്യം ക്ലബ്ബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അയാക്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം.