ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ചെല്‍സിക്ക് ലില്ലേ പരീക്ഷണം

മറ്റൊരു മല്‍സരത്തില്‍ ഡച്ച് ക്ലബ്ബ് അയാകസിനെ സ്പാനിഷ് ക്ലബ്ബ് വലന്‍സിയ നേരിടും. ഗ്രൂപ്പില്‍ അയാകസിന് 10 പോയിന്റും വലന്‍സിയക്ക് എട്ട് പോയിന്റുമാണുള്ളത്.

Update: 2019-12-10 05:09 GMT

സ്റ്റാംഫോഡ് ബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലിഷ് ക്ലബ്ബ് ചെല്‍സിക്ക് ഫ്രഞ്ച് പരീക്ഷണം. ഗ്രൂപ്പ് എച്ചില്‍ മൂന്നാം സ്ഥാനത്തുള്ള ചെല്‍സി നാലാം സ്ഥാനത്തുള്ള ലില്ലേയാണ് നേരിടുന്നത്. ചെല്‍സിക്ക് എട്ട് പോയിന്റും ലില്ലേയ്ക്ക് ഒരു പോയിന്റുമാണുള്ളത്. ഇരുവരും മുമ്പ് എട്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഏഴുതവണ ചെല്‍സിക്കായിരുന്നു ജയം. ഇന്ന് ജയിച്ചാല്‍ ചെല്‍സിക്ക് അവസാന 16ല്‍ ഇടം നേടാം. മറ്റൊരു മല്‍സരത്തില്‍ ഡച്ച് ക്ലബ്ബ് അയാകസിനെ സ്പാനിഷ് ക്ലബ്ബ് വലന്‍സിയ നേരിടും. ഗ്രൂപ്പില്‍ അയാകസിന് 10 പോയിന്റും വലന്‍സിയക്ക് എട്ട് പോയിന്റുമാണുള്ളത്.

ഗ്രൂപ്പ് എഫില്‍ നേരത്തെ നോക്കൗട്ടില്‍ പ്രവേശിച്ച ബാഴ്‌സലോണ ഇന്ന് ഇന്റര്‍മിലാനെ നേരിടും. 11 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്തും ഏഴ് പോയിന്റുമായി ഇറ്റാലിയന്‍ ക്ലബ്ബ് രണ്ടാം സ്ഥാനത്തുമാണ്. സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് കോച്ച് ഇന്നത്തെ മല്‍സരത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയ ഡോര്‍ട്ട്മുണ്ട് ചെക്ക് ക്ലബ്ബായ സ്ലാവിയാ പ്രാഗിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മല്‍സരം.

Tags:    

Similar News