ചാംപ്യന്‍സ് ലീഗ്; ചെല്‍സിയും ബാഴ്‌സലോണയും ഇന്നിറങ്ങും
രാത്രി 12.30നാണ് മല്‍സരം.
സ്റ്റാംഫോഡ് ബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. നിലവിലെ ജേതാക്കളായ ചെല്‍സി സെനിറ്റ് പീറ്റേഴ്‌സ്ബര്‍ഗിനെയാണ് ആദ്യ റൗണ്ടില്‍ നേരിടുന്നത്. ഗ്രൂപ്പ് എച്ചിലാണ് ഇരുവരും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി പുതിയ സീസണിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇതുവരെ തോല്‍വി വഴങ്ങിയിട്ടില്ല. കിരീടം നിലനിര്‍ത്താനുള്ള പ്രതീക്ഷയിലാണ് ടുഷേലിന്റെ ശിഷ്യന്‍മാര്‍. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂക്കാക്കു തന്നെയാണ് അവരുടെ പ്രതീക്ഷ. റഷ്യന്‍ ക്ലബ്ബ് സെനിറ്റ് പീറ്റേഴ്‌സ് ബര്‍ഗ് മികച്ച ഫോമിലാണ്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം. ചെല്‍സിയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം അരങ്ങേറുന്നത്.
മറ്റൊരു മല്‍സരത്തില്‍ ഗ്രൂപ്പ് ഇയില്‍ ജര്‍മ്മന്‍ പ്രമുഖര്‍ ബയേണ്‍ മ്യുണിക്ക് ബാഴ്‌സലോണയെ നേരിടും. ലയണല്‍ മെസ്സിയില്ലാതെയാണ് കറ്റാലന്‍സ് ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണിന് തുടക്കമിടുന്നത്. ക്യാംപ് നൗവിലാണ് മല്‍സരം. ബയേണ്‍ മ്യുണിക്ക് ബുണ്ടസാ ലീഗില്‍ അപരാജിത ഫോമിലാണ്. മെസ്സിയില്ലെങ്കിലും മെഫിസ് ഡിപ്പേയെന്ന പോരാളിയെ മുന്‍ നിര്‍ത്തിയാണ് ബാഴ്‌സയുടെ ഇത്തവണത്തെ അങ്കം. രാത്രി 12.30നാണ് മല്‍സരം. അവസാനമായി ബയേണ്‍ ബാഴ്‌സയെ നേരിട്ടപ്പോള്‍ 8-2നായിരുന്നു ജര്‍മ്മന്‍ ഭീമന്‍മാരുടെ ജയം.