തുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യാന്‍ അറ്റ്‌സുവിനെ കണ്ടെത്തിയില്ല

2015 ആഫ്രിക്കാ കപ്പ് ഓഫ് നേഷന്‍സിലെ റണ്ണേഴ്‌സ് അപ്പായ ദേശീയ ടീമിനൊപ്പം താരവും മികവ് പ്രകടിപ്പിച്ചിരുന്നു.

Update: 2023-02-07 04:56 GMT


ഇസ്താംബൂള്‍: കഴിഞ്ഞ ദിവസം തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ കാണാതായ മുന്‍ ചെല്‍സി-ന്യൂകാസില്‍ മിഡ്ഫീല്‍ഡറായ ക്രിസ്റ്റ്യാന്‍ അറ്റ്‌സുവിനെ കണ്ടെത്തിയില്ല. നിലവില്‍ തുര്‍ക്കി ക്ലബ്ബ് ഹതായസ്പൂര്‍ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ഘാനന്‍ താരമായ ക്രിസ്റ്റ്യാനെ കണ്ടെത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മിഡ്ഫീല്‍ഡറെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും ക്ലബ്ബ് അറിയിച്ചു. ഘാനന്‍ താരമായ ക്രിസ്റ്റ്യാന്‍ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട് താരത്തെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.



 

എന്നാല്‍ 31 കാരനായ താരത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പ്രസിഡന്റ് വീണ്ടും അറിയിക്കുകയായിരുന്നു. 2018ലാണ് താരം ന്യൂകാസില്‍ വിട്ട് തുര്‍ക്കിയിലെത്തിയത്. ഘാനയ്ക്കായി 60 മല്‍സരങ്ങള്‍ കളിച്ച താരം 2014 ലോകകപ്പിലും തിളങ്ങിയിരുന്നു. 2015 ആഫ്രിക്കാ കപ്പ് ഓഫ് നേഷന്‍സിലെ റണ്ണേഴ്‌സ് അപ്പായ ദേശീയ ടീമിനൊപ്പം താരവും മികവ് പ്രകടിപ്പിച്ചിരുന്നു.


Praying for some positive news, @ChristianAtsu20. 🙏🖤🤍 pic.twitter.com/HQT6yZOmRB













Tags:    

Similar News