യൂറോയ്ക്ക് പിറകെ കോപ്പാ ജ്വരം; ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കം നാളെ മുതല്‍

Update: 2024-06-20 06:32 GMT

അറ്റ്‌ലാന്റ (യുഎസ്): യൂറോ കപ്പ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ക്ക് ആവേശം അലതല്ലാന്‍ ഇനി കോപ്പാ അമേരിക്കന്‍ ഫീവര്‍. അമേരിക്കയില്‍ നാളെ ഇന്ത്യന്‍ സമയം 5.30നാണ് ഉദ്ഘാടന മല്‍സരം ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീയനയും കാനഡയും ഏറ്റുമുട്ടും.ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ ദിവസവും 2 മത്സരങ്ങള്‍ വീതമുണ്ട്. മയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ജൂലൈ 15നാണ് ഫൈനല്‍. നാലു ടീമുകള്‍ അടങ്ങുന്ന 4 ഗ്രൂപ്പുകളുടെ മത്സരമാണു ഗ്രൂപ്പ് ഘട്ടത്തില്‍. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ 2 സ്ഥാനക്കാര്‍ നോക്കൗട്ട് ഘട്ടത്തിലെത്തും. അര്‍ജന്റീനയും ഉറുഗ്വായും 15 തവണ വീതം കോപ്പ കിരീടം നേടിയിട്ടുണ്ട്. ബ്രസീല്‍ 9 തവണയും. ചിലെ, പരാഗ്വയ്, പെറു ടീമുകള്‍ 2 തവണ വീതവും ബൊളീവിയ, കൊളംബിയ എന്നിവര്‍ ഓരോ തവണയും കിരീടം നേടി. യുഎസിലെ 10 നഗരങ്ങളിലെ 14 സ്റ്റേഡിയങ്ങളിലാണു മത്സരങ്ങള്‍. അറ്റ്ലാന്റയിലെ മെഴ്‌സിഡീസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നാളെ പുലര്‍ച്ചെ 5.30നാണ് ആദ്യ മത്സരം.



കഴിഞ്ഞ തവണ ബ്രസീലിനെ ഒരു ഗോളിനു വീഴ്ത്തി നേടിയ കോപ്പ കിരീടം നിലനിര്‍ത്താനാണ് അര്‍ജന്റീന ഗ്രൂപ്പ് ഘട്ടം മുതല്‍ ശ്രമിക്കുക. അര്‍ജന്റീന മികച്ച ഫോമിലാണ്. കിരീട ഫേവററ്റുകളും അര്‍ജന്റീനയാണ്. മെസ്സിക്കൊപ്പം യൂലിയന്‍ അല്‍വാരസ്, ലൗറ്റാരോ മാര്‍ട്ടിനസ്, റോഡ്രിഗോ ഡിപോള്‍, അലക്‌സിസ് മക്കാലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്ദ്രോ മാര്‍ട്ടിനസ് എന്നിവരും മികച്ച ഫോമിലാണ്. അമേരിക്കന്‍ കോച്ച് ജെസി മാര്‍ഷിന്റെ കീഴില്‍ പുതുടീമാണു കാനഡ. യുഎസിലെ മേജര്‍ സോക്കര്‍ ലീഗില്‍നിന്നുള്ള 14 താരങ്ങള്‍ ടീമിലുണ്ട്. ആഭ്യന്തര ലീഗിലെ ഈ പരിചയം കാനഡയെ തുണയ്ക്കുമെന്നാണു കരുതുന്നത്. അല്‍ഫോന്‍സോ ഡേവിസാണ് കാനഡയുടെ ക്യാപ്റ്റന്‍.


നാല് ടീമുകള്‍ അടങ്ങുന്ന നാല് ഗ്രൂപ്പുകളായിട്ടാണ് പ്രാഥമിക മല്‍സരം. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ടില്‍ എത്തും. ഗ്രൂപ്പ് എയില്‍ അര്‍ജന്റീനയ്ക്കും കാനഡയ്ക്കും പുറമെ ചിലിയും പെറുവും അണിനിരക്കും. ഗ്രൂപ്പ് ബിയില്‍ മെക്സിക്കോ, ഇക്വഡോര്‍, വെനിസ്വേല, ജമെയ്ക്ക എന്നിവരും ഗ്രൂപ്പ് സിയില്‍ യുനൈറ്റഡ് സ്റ്റേറ്റ്സ്, ഉറുഗ്വെ, പനാമ, ബൊളീവിയ എന്നിവരും പരസ്പരം കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് ഡിയിലാണ് കരുത്തരായ ബ്രസീല്‍, കൊളംബിയ, പരാഗ്വെ, കോസ്റ്ററിക്ക എന്നിവര്‍ അണിനിരക്കുന്നത്.





Tags:    

Similar News