സ്പാനിഷ് ലീഗിന് ഇന്ന് തുടക്കം; ആദ്യ മല്‍സരം സെവിയയ്യും റയല്‍ ബെറ്റീസും തമ്മില്‍
മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്‌പെയിനില്‍ ലീഗിന് വീണ്ടും തുടക്കമിടുന്നത്
മാഡ്രിഡ്: സെവിയ്യാ ഡെര്‍ബിയോടെ ഇന്ന് സ്പാനിഷ് ലീഗിന് തുടക്കമാവുന്നു. റാമോണ്‍ സാഞ്ചസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ റയല്‍ ബെറ്റിസാണ് സെവിയ്യയുടെ എതിരാളി. മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്‌പെയിനില്‍ ലീഗിന് വീണ്ടും തുടക്കമിടുന്നത്. ലീഗില്‍ സെവിയ്യ മൂന്നാം സ്ഥാനത്തും ബെറ്റിസ് 12ാം സ്ഥാനത്തുമാണ്. രാത്രി 1.30നാണ് മല്‍സരം. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന് കനത്ത സുരക്ഷയാണ്. നാളെ നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ഗ്രനേഡ ഗെറ്റഫെയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ വലന്‍സിയ ലെവന്റേയുമായി കൊമ്പുകോര്‍ക്കും. ശനിയാഴ്ച നടക്കുന്ന ആദ്യ മല്‍സരത്തില്‍ മല്ലോര്‍ക്ക ബാഴ്‌സലോണയെ നേരിടും. മറ്റ് മല്‍സരങ്ങളില്‍ എസ്പാനിയോള്‍ ആല്‍വ്‌സിനെയും സെല്‍റ്റാ വിഗോ വിയ്യാറലിനെയും ലെഗനീസ് വലാഡോളിഡിനെയും നേരിടും. ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഐബറിന് നേരിടും. ഇതേദിവസം, തന്നെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ്-അത്‌ലറ്റിക്കോ ബില്‍ബാവോ പോരാട്ടം. യൂറോപ്പില്‍ കൊറോണയ്ക്ക് ശേഷം ആദ്യമായി ഫുട്‌ബോള്‍ മല്‍സരം തുടര്‍ന്നത് ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ആയിരുന്നു.