ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുതിയ വിവാദത്തില്‍; ചിലി മോഡല്‍ ഡാനിയേലാ ഷാവേസ് രംഗത്ത്
ക്രിസ്റ്റ്യാനോയെ പോലെ മെസ്സിയും തന്റെ ഭാര്യയോട് അവിശ്വാസ്യത കാണിച്ചിട്ടുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
റിയാദ്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും വിവാദത്തില്‍. താരത്തെ സ്ഥിരമായി വേട്ടയാടുന്ന പരസ്ത്രീ ബന്ധം തന്നെയാണ് ഇപ്പോഴും വിവാദമായിരിക്കുന്നത്. ചിലിയന്‍ മോഡല്‍ ഡാനിയേലാ ഷാവേസ് ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. റൊണാള്‍ഡോയുമായി തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ഡാനിയേല ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ താരം ആ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. വിവാദത്തില്‍ അല്‍ നസര്‍ താരം പ്രതികരിച്ചിട്ടില്ല.
ഇപ്പോഴത്തെ കാമുകി ജോര്‍ജ്ജിനാ റൊഡ്രിഗസിന് പരിചയപ്പെടുന്നതിന് മുമ്പ് 2015ലാണ് സംഭവമെന്നും റൊണാള്‍ഡോയുടെ സ്വകാര്യതയെ മാനിച്ച് താന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും ഡാനിയേല പറയുന്നു. തന്റെ കൈയ്യില്‍ റോണോയുമൊത്തുള്ള വീഡിയോ ഉണ്ടെന്നും എന്നാല്‍ അത് പുറത്ത് വിടില്ലെന്നും താരം പറയുന്നു. ക്രിസ്റ്റ്യാനോയെ പോലെ മെസ്സിയും തന്റെ ഭാര്യയോട് അവിശ്വാസ്യത കാണിച്ചിട്ടുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.