സെമിക്കിറങ്ങുന്ന അര്‍ജന്റീനക്ക് വന്‍ തിരിച്ചടി; സൂപ്പര്‍ താരങ്ങള്‍ പുറത്ത്
മെസ്സിയുടെ അഭാവം അര്‍ജന്റീനയുടെ കിരീട സ്വപ്നങ്ങള്‍ തന്നെയാവും തകര്‍ക്കുക.
ദോഹ: ക്രൊയേഷ്യയ്ക്കെതിരേ നാളെ ലോകകപ്പ് സെമിക്കിറങ്ങുന്ന അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടി. ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ സ്ക്വാഡില്‍ നിന്ന് പുറത്തായിരിക്കുകയാണ്. രണ്ട് യെല്ലോ കാര്‍ഡുകള്‍ ലഭിച്ച മാര്‍ക്കോസ് അക്കുനാ, ഗോണ്‍സാലോ മൊന്റീല് എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായിരിക്കുന്നത്.അതിനിടെ കഴിഞ്ഞ മല്‍സരത്തില്‍ റഫറിയോട് മോശമായി പെരുമാറിയ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയ്ക്ക് ഫിഫയുടെ വിലക്ക് വരാനും സാധ്യതയുണ്ട്. സംഭവത്തില്‍ ഫിഫ അന്വേഷണം നടത്തുകയാണ്. മെസ്സിയെ കൂടാതെ ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിന്‍സ്, ഒഫീഷ്യല്‍സ് എന്നിവര്‍ക്കും വിലക്ക് വരാന്‍ സാധ്യതയുണ്ട്. മെസ്സിക്ക് മല്‍സരം നഷ്ടപ്പെട്ടാല്‍ അത് അര്‍ജന്റീനയ്ക്ക് കടുത്ത തിരിച്ചടി തന്നെയാവും. മെസ്സിയുടെ അഭാവം അര്‍ജന്റീനയുടെ കിരീട സ്വപ്നങ്ങള്‍ തന്നെയാവും തകര്‍ക്കുക.