ബ്രസീലിയന്‍ താരം ഡാനി ആല്‍വ്‌സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
ആല്‍വ്‌സിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും യുവതി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
മാഡ്രിഡ്: യുവതിയെ പീഡിപ്പിച്ച കേസില്‍ ബ്രസീലിയന്‍ സീനിയര്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വ്‌സിനെ സ്‌പെയിന്‍ കോടതി ശിക്ഷിച്ചു. 18 വര്‍ഷത്തെ ജയില്‍ വാസമാണ് കോടതി വിധിച്ചത്. മുന്‍ ബാഴ്സലോണാ താരം ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസം ബാഴ്സലോണയിലെ ഒരു നിശാക്ലബില്‍ വെച്ച് ആല്‍വസ് പീഡിപ്പിച്ചെന്ന് ഇരയായ ഒരു സ്ത്രീ ആരോപിച്ചിരുന്നു. തുടര്‍ന്ന് കോടതി ആല്‍വ്‌സിനെ റിമാന്‍ഡ് ചെയ്തിരുന്നു. താരം ബാഴ്‌സയിലെ സിയാട്ടുറ്റാ ജയിലിലാണ് നിലവില്‍ ഉള്ളത്. ഒത്തുതീര്‍പ്പിന് നില്‍ക്കില്ലെന്നും സാമ്പത്തിക സഹായം സ്വീകരിക്കില്ലെന്നും ആല്‍വ്‌സിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും യുവതി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.