ചാംപ്യന്‍സ് ലീഗ്;ചെല്‍സിയെ പുറത്താക്കി റയല്‍ സെമിയില്‍; നപ്പോളിയും വീണു
മാഞ്ചസ്റ്റര്‍ സിറ്റി ബയേണ്‍ മ്യുണിക്കിനെ നേരിടുമ്പോള്‍ ഇന്റര്‍ മിലാന് ബെന്‍ഫിക്കയുമായി ഏറ്റുമുട്ടും.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ച് റയല്‍ മാഡ്രിഡും എസി മിലാനും. ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ റയല്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. റയലിനായി റൊഡ്രിഗോ ഇരട്ട ഗോള്‍ നേടി. ആദ്യ പാദത്തിലും റയല്‍ രണ്ട് ഗോളിന്റെ ജയം നേടിയിരുന്നു. ഇരുപാദങ്ങളിലുമായി എതിരില്ലാത്ത നാല് ഗോളിന്റെ ജയം നേടിയാണ് ചാംപ്യന്‍സ് ലീഗ് അതികായകന്മാര് സെമിയില്‍ കടന്നത്.
ഇറ്റാലിയന്‍ സീരി എയില്‍ അപരാജിത കുതിപ്പോടെ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന നപ്പോളിയെ പുറത്താക്കിയത് എസി മിലാനാണ്. ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ലീഡുള്ള എസി മിലാന് ഇന്ന് ജിറൗഡിലൂടെ ഒരു ഗോള്‍ കൂടി നേടി ജയം ഉറപ്പിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഗോള്‍ മെഷീന് ഒഷിമെന് ആശ്വാസ ഗോള്‍ നേടിയെങ്കിലും നപ്പോളിക്ക് അതുമതിയായിരുന്നില്ല.
ഇന്ന് നടക്കുന്ന മറ്റ് ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബയേണ്‍ മ്യുണിക്കിനെ നേരിടുമ്പോള്‍ ഇന്റര്‍ മിലാന് ബെന്‍ഫിക്കയുമായി ഏറ്റുമുട്ടും.