ലൂക്കാക്കു ഡബിളില്‍ ബെല്‍ജിയം; പോളണ്ടിന് നാല് ഗോള്‍ ജയം
ഗ്രൂപ്പ് സിയില്‍ ഇറ്റലിയും ഗ്രൂപ്പ് ബിയില്‍ സ്വീഡനും ഒന്നാമത് തുടരുന്നു.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ചെല്‍സി താരം റൊമേലു ലൂക്കാക്കുവിന്റെ ഇരട്ട ഗോള്‍ നേട്ടത്തോടെ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ എസ്‌റ്റോണിയക്കെതിരേ ബെല്‍ജിയത്തിന് വന്‍ ജയം. 5-2നാണ് ബെല്‍ജിയത്തിന്റെ ജയം.
മറ്റൊരു മല്‍സരത്തില്‍ ബെലാറസിനെ എതിരില്ലാത്ത ഒരു ഗോളിന് ചെക്ക് റിപ്പബ്ലിക്ക് തോല്‍പ്പിച്ചു. ഗ്രൂപ്പ് ജെയില്‍ അല്‍ബേനിയയെ പോളണ്ട് 4-1ന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ അര്‍മേനിയ ഒന്നാം സ്ഥാനത്തും ജര്‍മ്മനി രണ്ടാം സ്ഥാനത്തും തുടരുന്നു. ഗ്രൂപ്പ് ഐയില്‍ ഇംഗ്ലണ്ട് ഒന്നാമതും പോളണ്ട് രണ്ടാമതും തുടരുന്നു. ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം ഒന്നാമതും ചെക്ക് റിപ്പബ്ലിക്ക് രണ്ടാമതും നില്‍ക്കുന്നു. ഗ്രൂപ്പ് സിയില്‍ ഇറ്റലിയും ഗ്രൂപ്പ് ബിയില്‍ സ്വീഡനും ഒന്നാമത് തുടരുന്നു.