ലോകകപ്പ്; എല്‍ ജി ബി ടിയെ പിന്തുണയ്ക്കുന്ന നടപടിയില്‍ നിന്ന് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പിന്‍മാറി

അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് യെല്ലോ കാര്‍ഡ് നല്‍കുന്നതാണ് ഫിഫയുടെ നിയമം.

Update: 2022-11-21 13:37 GMT




ദോഹ: എല്‍ ജി ബി ടി(സ്വവര്‍ഗ്ഗലൈംഗികത)യെ പിന്തുണയ്ക്കാനുള്ള ലോകകപ്പ് കളിക്കുന്ന അഞ്ച് യൂറോപ്പ്യന്‍ രാജ്യങ്ങളുടെ നിലപാടില്‍ മാറ്റം. എല്‍ ജി ബി ടി അവകാശങ്ങള്‍ക്കായി ലോകകപ്പ് കളിക്കുന്നതിനിടെ ആംബാന്റ് ധരിക്കാനുള്ള ക്യാപ്റ്റന്‍മാരുടെ തീരുമാനം ഉപേക്ഷിച്ചു. ആംബാന്റ് ധരിക്കുന്ന ടീമുകള്‍ക്കെതിരേ ഫിഫ അച്ചടക്ക നടപടി സ്വീകരിക്കുമെന്നറിയച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. ഫിഫ അനുവദിക്കുന്ന കിറ്റുകള്‍ മാത്രമേ താരങ്ങള്‍ ലോകകപ്പില്‍ ധരിക്കാവൂ. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് യെല്ലോ കാര്‍ഡ് നല്‍കുന്നതാണ് ഫിഫയുടെ നിയമം. മല്‍സരത്തിനിടെ മറ്റൊരു യെല്ലോ കാര്‍ഡ് കൂടി ലഭിക്കുന്നതോടെ താരം പുറത്താവും. ഇതേ തുടര്‍ന്നാണ് ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, നെതര്‍ലന്റസ്, സ്വിറ്റ്‌സര്‍ലന്റ് എന്നീ ടീമുകള്‍ തീരുമാനം ഉപേക്ഷിച്ചത്.







Tags:    

Similar News