ഫിഫാ റാങ്കിങ്: പോര്‍ച്ചുഗലിനും സ്‌പെയിനിനും നേട്ടം

ഏഴാം സ്ഥാനത്തായിരുന്ന പോര്‍ച്ചുഗല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. യൂറോ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്തുന്ന സ്‌പെയിന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ബെല്‍ജിയം തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Update: 2019-06-14 15:05 GMT

ലിസ്ബണ്‍: നേഷന്‍സ് ലീഗ് കപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ ഫിഫയുടെ പുതിയ റാങ്കിങില്‍ ടോപ് ഫൈവില്‍ ഇടം നേടി. ഏഴാം സ്ഥാനത്തായിരുന്ന പോര്‍ച്ചുഗല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. യൂറോ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്തുന്ന സ്‌പെയിന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ബെല്‍ജിയം തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഫ്രാന്‍സ്, ബ്രിസീല്‍, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങള്‍ നിലനിര്‍ത്തി.ജര്‍മ്മനി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11 ലും ഇറ്റലി മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 14ാം സ്ഥാനത്തും എത്തി. നേഷന്‍സ് ലീഗ് ഫൈനലില്‍ തോറ്റ ഹോളണ്ട് 14ാം സ്ഥാനത്തെത്തിയപ്പോള്‍ ഓസ്ട്രിയ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 26ാം സ്ഥാനത്തെത്തി. പട്ടികയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീം മലേസ്യയാണ്. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അവര്‍ 159ാം സ്ഥാനത്തെത്തി. അര്‍മേനിയ, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവരും റാങ്കിങില്‍ ലീഡ് നേടി. 101ാം സ്ഥാനത്തുള്ള ഇന്ത്യയുടെ റാങ്കിങില്‍ മാറ്റമില്ല.

Tags:    

Similar News