ലോകകപ്പ് പ്ലേ ഓഫ്; പോര്‍ച്ചുഗല്‍ സ്ക്വാഡ് പ്രഖ്യാപിച്ചു
പോര്‍ച്ചുഗല്‍ നേരിടേണ്ടത് നോര്‍ത്ത് മാസിഡോണിയാ-ഇറ്റലി മല്‍സരത്തിലെ വിജയികളെയാണ്.
ലിസ്ബണ്‍: മാര്‍ച്ച് 24ന് നടക്കുന്ന ലോകകപ്പ് പ്ലേ ഓഫ് മല്‍സരത്തിനുള്ള പോര്‍ച്ചുഗല്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. തുര്‍ക്കിക്കെതിരേ നടക്കുന്ന മല്‍സരത്തിനായുള്ള 25 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിഗോ ഡാലോട്ട്, ബ്രൂണോ ഫെര്‍ണാണ്ടസ്, ജാവോ കാന്‍സെലോ, ബെര്‍ണാഡോ സില്‍വ, ജാവോ ഫ്ളിക്സ് എന്നിവരെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ സെര്‍ബിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് പോര്‍ച്ചുഗല്‍ പ്ലേ ഓഫില്‍ എത്തുന്നത്. 2002ന് ശേഷമുള്ള എല്ലാ ലോകകപ്പിലും പോര്‍ച്ചുഗല്‍ കളിച്ചിട്ടുണ്ട്. പ്ലേ ഓഫില്‍ തുര്‍ക്കിയോട് ജയിച്ചാല്‍ പോര്‍ച്ചുഗല്‍ നേരിടേണ്ടത് നോര്‍ത്ത് മാസിഡോണിയാ-ഇറ്റലി മല്‍സരത്തിലെ വിജയികളെയാണ്.
📣 𝗔 𝗟𝗜𝗦𝗧𝗔 𝗖𝗛𝗘𝗚𝗢𝗨! Estes são os convocados para o Play-Off! 🔽 #VamosComTudo pic.twitter.com/kXkdM5mCKI
— Portugal (@selecaoportugal) March 17, 2022