ജര്‍മ്മനി ലോകകപ്പില്‍ നിന്ന് പുറത്ത്; സ്‌പെയിനിനെയും അട്ടിമറിച്ച് ജപ്പാന്‍

4-2നായിരുന്നു ജര്‍മ്മനിയുടെ ജയം.ഗ്രൂപ്പില്‍ രണ്ട് ജയവുമായി ജപ്പാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്.

Update: 2022-12-02 02:07 GMT


ദോഹ: 2018 റഷ്യന്‍ ലോകകപ്പ് ആവര്‍ത്തിച്ച് ജര്‍മ്മനി. ഖത്തര്‍ ലോകകപ്പിലും ആദ്യ റൗണ്ടില്‍ നിന്ന് തന്നെ 2014ലെ ചാംപ്യന്‍മാര്‍ പുറത്തായി. ഗ്രൂപ്പ് ഇയിലെ അവസാന മല്‍സരത്തില്‍ കോസ്റ്ററിക്കയെ ജര്‍മ്മനി പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ജപ്പാന്‍ സ്‌പെയിനിനെ 2-1ന് അട്ടിമറിച്ചതോടെ ജര്‍മ്മനിയുടെ പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു.


 ഗ്രൂപ്പില്‍ രണ്ട് ജയവുമായി ജപ്പാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. ജപ്പാനോട് തോറ്റെങ്കെലും ഒരു ജയവും ഒരു സമനിലയുമായി സ്‌പെയിന്‍ രണ്ടാം സ്ഥാനക്കാരായി അവസാന 16ല്‍ ഇടം നേടി. സ്‌പെയിനിനും ജര്‍മ്മനിക്കും തുല്യ പോയിന്റാണ്. എന്നാല്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ സ്‌പെയിന്‍ മുന്നേറുകയായിരുന്നു. കോസ്റ്ററിക്കയ്‌ക്കെതിരേ സ്‌പെയിന്‍ നേടിയ ഏഴ് ഗോള്‍ ജയം അവര്‍ക്ക് തുണയാവുകയായിരുന്നു. എങ്കിലും ഏഷ്യന്‍ ശക്തികളോട് പരാജയപ്പെട്ടതിന്റെ ആഘാതം സ്‌പെയിനിനെ എല്ലാ കാലവും വേട്ടയാടും. ഗ്രൂപ്പില്‍ നാലാം സ്ഥാനത്തുള്ള കോസ്റ്ററിക്കയും പുറത്തായി.


 4-2നായിരുന്നു ജര്‍മ്മനിയുടെ ജയം. സെര്‍ജി ഗാന്‍ബെറി, കായ് ഹാവര്‍ട്‌സ്(ഡബിള്‍), നിക്ക്‌ളസ് ഫുള്‍ക്രൂഗ് എന്നിവരാണ് ജര്‍മ്മനിയ്ക്കായി വലകുലിക്കയവര്‍.യെല്‍റ്റ്‌സിന്‍ തെജേഡയാണ് കോസ്റ്ററിക്കയുടെ ഗോള്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം ഗോള്‍ ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാന്വല്‍ ന്യുയറിന്റെ സെല്‍ഫ് ഗോളായിരുന്നു.



 ജപ്പാന്‍-സ്‌പെയിന്‍ മല്‍സരത്തില്‍ 11ാം മിനില്‍ അല്‍വാരോ മൊറാട്ടയാണ് സ്‌പെയിനിനായി ലീഡെടുത്തത്. രണ്ടാം പകുതിയിലാണ് ജപ്പാന്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് സ്‌പെയിനിനെ വീഴ്ത്തിയത്. റിത്സു ഡോണ്‍, അവോ തന്‍കാ എന്നിവരാണ് ജപ്പാനായി ഗോള്‍ നേടിയവര്‍.



 


Tags:    

Similar News