റോം: മുന്‍ ചെല്‍സി-ഇറ്റാലിയന്‍ ഫോര്‍വേഡ് ജിയാന്‍ ലൂക്കാ വിയാലി അന്തരിച്ചു.58കാരനായ ചെല്‍സി താരം ക്യാന്‍സര്‍ ബാധിതനായിരുന്നു. അടുത്തിടെ ഇറ്റാലിയന്‍ ടീം മാനേജ്‌മെന്റിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 1980-90 കാലഘട്ടത്തിലാണ് ജിയാന്‍ ലൂക്ക തിളങ്ങിയത്. ഇറ്റലിയിലെ ക്രിമോണിസേ, സംമ്പഡോറിയാ, യുവന്റസ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിരുന്നു. ചെല്‍സിയിലൂടെയാണ് പ്രശ്‌സതനായത്. യുവന്‍സിനായി ചാംപ്യന്‍സ് ലീഗും ഇറ്റാലിയന്‍ കപ്പും നേടിയിട്ടുണ്ട്. ഇറ്റലിയ്ക്കായി 16 ഗോളുകള്‍ നേടിയിട്ടുണ്ട്. 2000ത്തിലാണ് ചെല്‍സിയുടെ മാനേജറായി ചുമതലയേറ്റത്.