ബഫണ്‍ യുവന്റസ് വിടുന്നു; ലക്ഷ്യം അമേരിക്കന്‍ കബ്ബ്
ബഫണ്‍ ടീമിനായി 10 സീരി എ കിരീടം നേടിയിട്ടുണ്ട്.

ടൂറിന്‍: യുവന്റസിന്റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പറായ ജിയാന്‍ലൂജി ബഫണ്‍ ക്ലബ്ബ് വിടുന്നു. 43 കാരനായ ബഫണ്‍ കഴിഞ്ഞ ദിവസമാണ് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് അറിയിച്ചത്. 2001ല്‍ യുവന്റസിലെത്തിയ ബഫണ്‍ 2018ല്‍ പിഎസ്ജിയിലേക്ക് ചേക്കേറിയിരുന്നു. തുടര്‍ന്ന് ബഫണ്‍ 2019ല്‍ യുവന്റസിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള കാലം ബഫണ്‍ യുവന്റസിന്റെ രണ്ടാം ഗോളിആയിരുന്നു. യുവന്റസിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച ബഫണ്‍ ടീമിനായി 10 സീരി എ കിരീടം നേടിയിട്ടുണ്ട്. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. ഇംഗ്ലണ്ട് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്കാണ് ബഫണ്‍ ചേക്കേറുന്നത്.