ഇറ്റാലിയന്‍ ഇതിഹാസം ബഫണ്‍ പാര്‍മയുമായുള്ള കരാര്‍ പുതുക്കി
44കാരനായ ബഫണ്‍ 46ാം വയസ്സ് വരെ പാര്‍മയ്ക്കായി കളിക്കും.

റോം: ഇറ്റലിയുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ സീരി ബി ക്ലബ്ബ് പാര്‍മയുമായുള്ള കരാര്‍ 2024 വരെ പുതുക്കി. 44കാരനായ ബഫണ്‍ 46ാം വയസ്സ് വരെ പാര്‍മയ്ക്കായി കളിക്കും.കഴിഞ്ഞ സീസണിലാണ് യുവന്റസ് ഗോള്‍ കീപ്പര്‍ ബഫണ്‍ പാര്‍മയിലെത്തിയത്. 17ാം വയസ്സില്‍ പാര്‍മയിലാണ് ബഫണന്റെ കരിയര്‍ തുടക്കമിട്ടത്.യുവന്റസിനൊപ്പം 19 സീസണ്‍ കളിച്ച ബഫണ്‍ 10 സീരി എ കിരീടവും അഞ്ച് ഇറ്റാലിയന്‍ കപ്പും നേടിയിട്ടുണ്ട്.യുവന്റസിനായി മൂന്ന് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചെങ്കിലും കിരീടം മാത്രം നേടാനായില്ല.