ഐ ലീഗില്‍ ഇന്ന് ഫോട്ടോഫിനിഷ്; കിരീട പ്രതീക്ഷയോടെ ഗോകുലം കേരള
മല്‍സരങ്ങള്‍ വൈകിട്ട് അഞ്ച് മണിക്ക് തല്‍സമയം ഫെയ്‌സ് ബുക്കിലും 24 ന്യൂസിലും കാണാം.
കൊല്‍ക്കത്ത: കേരളത്തിലേക്ക് ആദ്യ ഐ ലീഗ് കിരീടം എത്തുമോ. കാത്തിരിപ്പിന് മണിക്കൂറുകള്‍ ബാക്കി. കേരളത്തിന്റെ സ്വന്തം ഗോകുലം കേരള ഐ ലീഗിലെ അവസാന മല്‍സരത്തില്‍ നേരിടുന്നത് മണിപ്പൂര്‍ ക്ലബ്ബ് ട്രാവുവിനെയാണ്. ജയിച്ചാല്‍ കേരളത്തിന് കിരീടം ഉറപ്പാണ്. എന്നാല്‍ മൂന്ന് ടീമുകളാണ് കിരീട പോരില്‍ അവസാന ദിവസം ഇറങ്ങുന്നത്. ഗോകുലം, ചര്‍ച്ചില്‍, ട്രാവു. ലീഗില്‍ ഈ മൂന്ന് ടീമുകള്‍ക്കും ഒരേ പോയിന്റാണുളളത്.
ഇന്ന് നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സും റൗണ്ട് ഗ്ലാസ്സ് പഞ്ചാബും ഏറ്റുമുട്ടും. രണ്ട് മല്‍സരങ്ങളിലായി ഗോകുലവും ചര്‍ച്ചിലും ജയിച്ചാലും കിരീടം ഗോകുലത്തിന് നേടാം. ലീഗില്‍ ഹെഡ് ടു ഹെഡ് റെക്കോഡ് ഗോകുലത്തിനാണുള്ളത്. ട്രാവു ജയിക്കുന്ന പക്ഷം കിരീടം ട്രാവുവിനും് നേടാം. ഗോകുലം സമനില നേടുകയും ചര്‍ച്ചില്‍ വിജയിക്കാതിരിക്കുകയും ചെയ്താല്‍ കപ്പ് കേരളത്തിന് നേടാം. എന്നാല്‍ ട്രാവുവിന് കിരീടം നേടാന്‍ ജയം അനിവാര്യമാണ്. മായകണ്ണന്‍, കോറോണ്‍ തുര്‍സനോവ് എന്നിവരുടെ കുറവ് ഗോകുലത്തിന് തിരിച്ചടിയാവും.
വൈകിട്ട് അഞ്ച് മണിക്ക് കൊല്‍ക്കത്തയിലാണ് രണ്ട് മല്‍സരങ്ങളും അരങ്ങേറുന്നത്. മല്‍സരങ്ങള്‍ തല്‍സമയം ഫെയ്‌സ് ബുക്കിലും 24 ന്യൂസിലും സംപ്രേക്ഷണം ചെയ്യും.