ഗോള്‍ഡന്‍ ഷൂ; പോരാട്ടം മെസ്സിയും ക്രിസ്റ്റിയും തമ്മില്‍
ക്ലബ്ബ് ഫുട്‌ബോളിലെ മിന്നും താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലാണ് അവസാന പോരാട്ടം. ബാഴ്‌സലോണാ സ്‌െ്രെടക്കര്‍ ലയണല്‍ മെസ്സി തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.
ലണ്ടന്‍: ഗോള്‍ഡന്‍ ഷൂവിനുള്ള ഫുട്‌ബോളിലെ രണ്ടുനക്ഷത്രങ്ങളുടെ പോരാട്ടം ഇത്തവണയും കനക്കുന്നു. ക്ലബ്ബ് ഫുട്‌ബോളിലെ മിന്നും താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലാണ് അവസാന പോരാട്ടം. ബാഴ്‌സലോണാ സ്‌െ്രെടക്കര്‍ ലയണല്‍ മെസ്സി തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. യുവന്റസ് താരമായ ക്രിസ്റ്റിയേക്കാള്‍ ഏഴുഗോളുകള്‍ക്കാണ് മെസ്സി മുന്നിട്ടുനിക്കുന്നത്. മെസ്സിക്ക് സീസണില്‍ ആകെ 26 ഗോളാണുള്ളത്. ക്രിസ്റ്റ്യാനോയ്ക്ക് 20 ഗോളുകളാണുള്ളത്. ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി ക്രിസ്റ്റിക്ക് ടീം വിശ്രമം നല്‍കിയിരിക്കുകയാണ്.
ഇറ്റാലിയന്‍ സീരി എയില്‍ ചില മല്‍സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയെ മാറ്റിയിരുത്തിയത്. വിശ്രമം മറ്റൊരുതരത്തില്‍ ക്രിസ്റ്റിക്കിപ്പോള്‍ വിനയായിരിക്കുകയാണ്. സ്പാനിഷ് ലീഗിലെ പോലെ ഗോള്‍ അടിക്കാന്‍ ക്രിസ്റ്റിക്കാവുന്നില്ലെന്നും വിമര്‍ശനമുണ്ട്. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന്റെ കളി പ്രതിരോധത്തിലൂന്നിയെന്നാണ് പ്രധാന വിമര്‍ശനം. ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളും ലീഗിലെ അഞ്ചു മല്‍സരങ്ങളും ഇനി ക്രിസ്റ്റിക്ക് ബാക്കിയുണ്ട്. ഇതിലൂടെ സ്‌കോര്‍ ചെയ്ത് ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടാമെന്നാണ് ക്രിസ്റ്റിയുടെ മോഹം. അതിനിടെ പിഎസ്ജി സ്റ്റാര്‍ സ്‌െ്രെടക്കര്‍ കിലിയന്‍ എംബാപ്പെ 24 ഗോളുമായി മെസ്സിക്ക് പിന്നിലുണ്ട്. ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ലയോണിനെയും യുവന്റ്‌സ് അത്‌ലറ്റിക്കോ മാഡ്രിഡിനെയുമാണ് നേരിടുക.