ഹിബ സഅദി; വനിതാ ലോകകപ്പ് നിയന്ത്രിക്കാന്‍ ഫലസ്തീനി റഫറിയും

2020 ടോക്കിയോ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങള്‍,

Update: 2023-07-19 12:15 GMT

വെസ്റ്റ്ബാങ്ക്: വ്യാഴാഴ്ച ആരംഭിക്കുന്ന ഫിഫയുടെ വനിതാ ലോകകപ്പ് നിയന്ത്രിക്കാന്‍ ഫലസ്തീനി വനിതാ റഫറി ഹിബ സാദി ഹഫീഫയും. ആദ്യമായാണ് പുരുഷ/വനിതാ ലോകകപ്പില്‍ ഫലസ്തീന്‍ സ്വദേശി മത്സരം നിയന്ത്രിക്കാനെത്തുന്നത്. ഫലസ്തീനി മാതാപിതാക്കള്‍ക്ക് ജനിച്ച ഹിബ സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിലെ സര്‍വ്വകലാശാലയില്‍ നിന്നാണ് കായിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2012ല്‍ സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തോടെ മലേഷ്യയിലേക്ക് താമസം മാറി. യു.എന്‍ റീസെറ്റില്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2016ല്‍ സ്വീഡനിലേക്ക് താമസം മാറുകയും അവിടത്തെ വനിതാ ലീഗില്‍ ഉള്‍പ്പെടെ റഫറിയാവുകയുംചെയ്തു. ഫിഫ വനിതാ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, നിരവധി എ എഫ് സി കപ്പ് ഗെയിമുകള്‍, 2020 ടോക്കിയോ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങള്‍, 21 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ മൗറീസ് റെവെലോ ടൂര്‍ണമെന്റ് തുടങ്ങിയവ നേരത്തെ ഹിബ നിയന്ത്രിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന വനിതാ ലോകകപ്പിന്റെ ഒന്‍പതാം പതിപ്പിലെ റഫറിമാരുടെ പട്ടികയിലാണ് 34കാരി ഹിബയുടെ പേരും ഉള്‍പ്പെടുത്തിയത്.



 



Tags:    

Similar News