സിംഗപൂരിനെതിരേ ഇന്ത്യയ്ക്ക് സമനില; ആഷിഖ് കുരുണിയന് ഗോള്‍
27ന് വിയ്റ്റനാമിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.
സിംഗപൂര്‍ സിറ്റി: സിംഗപൂരിനെതിരായ അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് സമനില. മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്.37ാം മിനിറ്റില്‍ സിംഗപൂരാണ് ലീഡെടുത്തത്.ഹലീമിലൂടെ ആയിരുന്നു ഈ ഗോള്‍. 43ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയനിലൂടെ ഇന്ത്യ സമനില പിടിക്കുകയായിരുന്നു. സുനില്‍ ഛേത്രിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.രണ്ടാം പകുതിയിലും ഇന്ത്യയ്ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല.27ന് വിയ്റ്റനാമിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.