കരാര്‍ പുതുക്കിയില്ലെങ്കില്‍ സ്ഥാനം രാജിവയ്ക്കും: ഇഗോര്‍ സ്റ്റിമാച്ച്
ഐപിഎല്ലിനെ ആശ്രയിച്ചുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ഫിക്‌സച്ചര്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: സ്പതംബറിന് മുമ്പ് കരാര്‍ പുതുക്കിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം രാജിവയ്ക്കുമെന്ന് ഇഗോര്‍ സ്റ്റിമാച്ച്. സ്പതംബറില്‍ ആണ് കരാര്‍ അവസാനിക്കുക. എന്നാല്‍ ജൂലായ് മാസത്തിന് മുമ്പ് കരാറില്‍ തീരുമാനം ഉണ്ടാവണമെന്ന് കോച്ച് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടു. ദേശീയ ടീമിന് എന്തെല്ലാമാണ് വേണ്ടതെന്ന് തീരുമാനിക്കാന്‍ ഫെഡറേഷന്‍ തന്നെ നേരിട്ട് വിളിച്ച് ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ക്രൊയേഷന്‍ താരം കൂടിയായ സ്റ്റിമാച്ച് പറഞ്ഞു. ഐപിഎല്ലിനെ ആശ്രയിച്ചുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ഫിക്‌സച്ചര്‍ ശരിയല്ലെന്നും ഇന്ത്യന്‍ ഫുട്‌ബോളിന് അതിന്റേതായ മാന്യത നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റിമാച്ചിന്റെ കീഴില്‍ ഇന്ത്യ ടീം തുടര്‍ച്ചയായ രണ്ടാം തവണയും എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു.