ഇസ്രായേലിനെ കളിപ്പിക്കില്ല; ഇന്തോനേഷ്യയുടെ അണ്ടര്‍ 20 ലോകകപ്പ് ആതിഥ്യം ഒഴിവാക്കി ഫിഫ
അര്‍ജന്റീന ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു.
ജക്കാര്‍ത്ത: മെയ്യ് മാസത്തില്‍ ആരംഭിക്കുന്ന അണ്ടര്‍ 20 പുരുഷ ലോകകപ്പിനുള്ള ഇന്തോനേഷ്യയുടെ ആതിഥേയത്വം ഒഴിവാക്കി ഫിഫ. ആദ്യമായി ലോകകപ്പിനെത്തുന്ന ഇസ്രായേലിനെ പങ്കെടുപ്പിക്കില്ലെന്ന നിലപാടാണ് ഇന്തോനേഷ്യയ്ക്ക് തിരിച്ചടിയായത്. ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ഫലസ്തീനൊപ്പം നിലകൊള്ളുന്ന ഇന്തോനേഷ്യ ഇസ്രായേലിനെ രാജ്യത്ത് നടക്കുന്ന ലോകകപ്പില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു.ഇതേ തുടര്‍ന്നാണ് ഫിഫ ഇന്തോനേഷ്യയെ ഒഴിവാക്കിയത്.ഫിഫാ മേധാവിയും ഇന്തോനേഷ്യന്‍ സോക്കര്‍ പ്രസിഡന്റും ദുബായില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ വേദി കണ്ടെത്തുമെന്ന് ഫിഫ അറിയിച്ചു. ടൂര്‍ണ്ണമെന്റിന് യോഗ്യത നേടാത്ത അര്‍ജന്റീന ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇസ്രായേല്‍ ടീമിനെ രാജ്യത്തെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് 100 കണക്കിന് പ്രതിഷേധ പ്രകടനങ്ങളാണ് ഇന്തേനേഷ്യയില്‍ ഇതിനോകം നടന്നത്.