സ്ത്രീകളെ ഫുട്‌ബോള്‍ കാണുന്നതിന് വിലക്കി; ഇറാനെ ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന്
തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഈ വിലക്ക് നീക്കിയിരുന്നു.
സ്ത്രീകളെ ഫുട്‌ബോള്‍ കളി കാണുന്നതില്‍ നിന്നും വിലക്കിയ ഇറാനെ ഫിഫ ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന വാദവുമായി സന്നദ്ധ സംഘടന.അടുത്തിടെ നടന്ന ഒരു ഫുട്‌ബോള്‍ മല്‍സരം കാണുന്നതില്‍ നിന്നും സ്ത്രീകളെ പ്രാദേശിക നേതൃത്വം വിലക്കിയിരുന്നു. ഇതിനെതിരേയാണ് ഒരു അവകാശ സംരക്ഷണ സേന രംഗത്ത് വന്നിരിക്കുന്നത്. ഇറാനെ ഫിഫ വിലക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കഴിഞ്ഞ ഓഗസ്റ്റില്‍ സ്ത്രീകള്‍ക്ക് ഇറാനില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നേരിട്ട് കാണാനുള്ള അനുവാദം നല്‍കിയിരുന്നു.
ഫുട്‌ബോള്‍ കാണുന്നതിന് വിലക്കില്ലെന്നും സംഘടന അനാവശ്യ വിവാദം സൃഷ്ടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമാണെന്നാണ് റിപ്പോര്‍ട്ട്. 1979ലായിരുന്നു ഇറാനിയന്‍ വനിതകള്‍ക്ക് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സ്‌റ്റേഡിയത്തില്‍ കാണുന്നതിന് വിലക്ക്. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഈ വിലക്ക് നീക്കിയിരുന്നു.