ഐഎസ്എല്‍; ബെംഗളൂരു ഫൈനലില്‍; വീണ്ടും സുനില്‍ ഛേത്രി രക്ഷകന്‍; എഫ്‌സി ഗോവ പുറത്ത്
ബെംഗളൂരു: അവസാന മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഗോളിന്റെ ബലത്തില്‍ എഫ്‌സി ഗോവയെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി ഐ എസ് എല്‍ ഫൈനലില്‍. ആദ്യ പാദത്തില്‍ 2 -0 ന് ജയിച്ച ബെംഗളൂരു ഇന്ന് നടന്ന രണ്ടാം പാദത്തില്‍ 2-1 ന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും അഗ്രിഗേറ്റ് സ്‌കോറില്‍ 3-2 ന്റെ ജയം നേടി.
ഇന്ന് നടന്ന രണ്ടാം പാദത്തില്‍ ഗോവയുടെ മുന്നേറ്റങ്ങളാണ് കൂടുതല്‍ കണ്ടത്. ബോര്‍ജ ഹെരേര 49ാം മിനിറ്റിലും അര്‍മാന്‍ഡോ 88ാം മിനിറ്റിലും ഗോവയ്ക്ക് വേണ്ടി ഗോള്‍ നേടി. എന്നാല്‍ 90 മിനിറ്റ് കഴിഞ്ഞുള്ള അധിക സമയത്ത് ഛേത്രി ബെംഗളൂരുവിന് വേണ്ടി ഗോള്‍ നേടി ഫൈനല്‍ ബെര്‍ത്ത് നല്‍കി.
ഇനി മോഹന്‍ ബഗാനും ജംഷഡ്പൂരും തമ്മിലുള്ള സെമി പോരാട്ടത്തിലെ വിജയികളെയാകും ബെംഗളൂരു നേരിടുക. ആദ്യ പാദ പോരാട്ടത്തില്‍ ജംഷഡ്പൂര്‍ 2-1 ന് ജയിച്ചിരുന്നു. നാളെയാണ് രണ്ടാം പാദ മത്സരം. ഏപ്രില്‍ 12 നാണ് ഫൈനല്‍.