
ബെയ്ജിങ്: ആതിഥേയര്‍ക്കുശേഷം 2026 ഫിഫ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ രാജ്യമായി ജപ്പാന്‍. വ്യാഴാഴ്ച ഏഷ്യന്‍ മേഖലാ മൂന്നാംറൗണ്ട് യോഗ്യതാമത്സരത്തില്‍ ബഹ്റൈനെതിരേ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചതോടെയാണ് ജപ്പാന് ലോകകപ്പ് ടിക്കറ്റ് സാധ്യമായത്. രണ്ടാംപകുതിയില്‍ ജപ്പാന്റെ ഡയ്ചി കമാദയും ടെക്ഫൂസ കുബോയുമാണ് ഗോള്‍ നേടിയത്.
66-ാം മിനിറ്റില്‍ കമാദ ആണ് ജപ്പാനായി ആദ്യ ഗോള്‍ നേടിയത്. 87-ാം മിനിറ്റില്‍ കുബോ നേട്ടം പൂര്‍ത്തിയാക്കി. ഏഷ്യന്‍ രാജ്യമായ ജപ്പാന്റെ തുടര്‍ച്ചയായുള്ള എട്ടാമത്തെ ലോകകപ്പാണിത്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ആതിഥേയരാണെന്നതിനാല്‍ ഈ ടീമുകള്‍ ഇതിനകംതന്നെ യോഗ്യത ഉറപ്പിച്ചതാണ്.
മത്സരത്തില്‍ സമനില നേടിയാല്‍ത്തന്നെ ജപ്പാന് യോഗ്യത ഉറപ്പിക്കാമായിരുന്നു. അറുപതിനായിരത്തിലധികം കാണികളാണ് കളി കാണാനുണ്ടായിരുന്നത്. ഗ്രൂപ്പ് സി യില്‍ ഒരു തോല്‍വിപോലുമില്ലാതെയാണ് ജപ്പാന്റെ മുന്നേറ്റം. ഏഴു മത്സരങ്ങളില്‍ ആറ് ജയവും ഒരു സമനിലയുമാണ് നേട്ടം.