
ലണ്ടന്‍: ഇംഗ്ലണ്ട് പുതിയ കോച്ച് തോമസ് ടുഷേലിന് വിജയതുടക്കം. ലോകകപ്പ് യോഗ്യതമല്‍സരത്തില്‍ അല്‍ബേനിയക്കെതിരേ രണ്ട് ഗോളിന്റെ ജയമാണ് ത്രീ ലയണസ് നേടിയത്.ടീനേജര്‍ മൈല്‍സ് ലെവിസ്, ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എന്നിവരാണ് ഇംഗ്ലിഷ് പടയ്ക്കായി സ്‌കോര്‍ ചെയ്തത്. ലെവിസിന്റെ അരങ്ങേറ്റ മല്‍സരമാണ്.

ആഫ്രിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഈജിപ്തും നൈജീരിയയും ജയിച്ചു.എത്യോപയ്‌ക്കെതിരേ ഈജിപ്ത് എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. മുഹമ്മദ് സലാഹ്, സിസോ എന്നിവരാണ് ഈജിപ്തിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ റവാന്‍ഡയ്‌ക്കെതിരേ നൈജീരിയ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു.നൈജീരിയക്കായി വിക്ടര്‍ ഒഷിമാന്‍ ഇരട്ട ഗോള്‍ നേടി. മറ്റ് മല്‍സരങ്ങളില്‍ അല്‍ജീരിയ, ഘാന, ഐവറികോസ്റ്റ്, മൊറോക്കോ എന്നിവര്‍ ജയിച്ചു.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ഈജിപ്ത് ഒന്നാം സ്ഥാനത്താണ്.ഗ്രൂപ്പ് ബിയില്‍ സുഡാന്‍ ഒന്നാമതും ഗ്രൂപ്പ് സിയില്‍ സൗത്ത് ആഫ്രിക്ക ഒന്നാമതും ഗ്രൂപ്പ് ഡിയില്‍ കേപ് വെര്‍ഡേ ഒന്നാമതും ഗ്രൂപ്പ് ഇയില്‍ മൊറോക്കോ ഒന്നാമതും ഗ്രൂപ്പ് എഫില്‍ ഐവറികോസ്റ്റ് ഒന്നാമതും ഗ്രൂപ്പ് ജിയില്‍ അല്‍ജീരിയ ഒന്നാമതും ഗ്രൂപ്പ് എച്ചില്‍ ടുണീഷ്യ ഒന്നാമതും നില്‍ക്കുന്നു.