അപൂര്‍വ്വ നേട്ടവുമായി ചെല്‍സിയുടെ തോമസ് ടുഷേല്‍

കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ ചെല്‍സിയിലൂടെ നേടുകയെന്നതാണ് ടുഷേലിന്റെ സ്വപ്നം.

Update: 2021-05-06 00:43 GMT

സ്റ്റാംഫോം ബ്രിഡ്ജ്: തുടര്‍ച്ചയായ രണ്ട് ചാംപ്യന്‍സ് ലീഗ് ഫൈനലുകളില്‍ വെവ്വേറെ ടീമുകളെ അണിനിരത്തിയ ചെല്‍സി കോച്ച് തോമസ് ടുഷേലിന് യൂറോപ്പില്‍ പുതു ചരിത്രം. കഴിഞ്ഞ വര്‍ഷം പിഎസ്ജിയെ ആദ്യമായി ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് കൈപിടിച്ചെത്തിച്ച ടുഷേല്‍ ഇന്ന് ചെല്‍സിയെയാണ് ഫൈനലിലേക്ക് ആനയിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് പിഎസ്ജിയുടെ അപൂര്‍വ്വ നേട്ടങ്ങള്‍ക്ക് പിറകെ ടുഷേലിന് പുറത്താക്കുന്നത്. തുടര്‍ന്ന് മോശംഫോമിലായ ചെല്‍സിയുടെ ചുമതല ഫ്രാങ്ക് ലെംമ്പാര്‍ഡില്‍ നിന്നാണ് ടുഷേല്‍ ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ബയേണ്‍ മ്യുണിക്കിനോട് പിഎസ്ജി ഫൈനലില്‍ തോറ്റിരുന്നു. ഇത്തവണ ചെല്‍സി ഫൈനലിലെത്തുമ്പോള്‍ മാഞ്ച്‌സറ്റര്‍ സിറ്റിയാണ് എതിരാളി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ ചെല്‍സിയിലൂടെ നേടുകയെന്നതാണ് ടുഷേലിന്റെ സ്വപ്നം. ടുഷേലിന്റെ പഴയ ടീം പിഎസ്ജി കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ മാഞ്ച്‌സറ്റര്‍ സിറ്റിയോട് തോറ്റ് പുറത്തായിരുന്നു.




Tags:    

Similar News