ചാംപ്യന്‍സ് ലീഗിലെ തോല്‍വി; ചെല്‍സി തോമസ് ടുഷേലിനെ പുറത്താക്കി
മൗറിസിയോ പോച്ചീടീനോ, സിദാന്‍, ബ്രന്‍ണ്ടന്‍ റോഡ്‌ജേഴ്‌സ് എന്നിവരെ പുതിയ കോച്ചിന്റെ സ്ഥാനത്തേക്കായി ചെല്‍സി നോട്ടമിട്ടിട്ടുണ്ട്.
സ്റ്റാംഫോഡ് ബ്രിഡ്ജ്: കോച്ച് തോമസ് ടുഷേലിനെ പുറത്താക്കി ചെല്‍സി. ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സെഗറിബിനോട് തോല്‍വിയേറ്റതിന് തൊട്ടുപിറകെയാണ് ചെല്‍സിയുടെ ഞെട്ടിക്കുന്ന നീക്കം. ചെല്‍സിയുടെ പുതിയ ഉടമകളായ ടോഡ് ബോഹ്ലെ സ്ഥാനമേറ്റതിന് 100ാം ദിവസമാണ് ടുഷേലിന്റെ പുറത്താവല്‍. പിഎസ്ജിയില്‍ നിന്നും 20മാസം മുമ്പ് ചെല്‍സിയില്‍ എത്തിയ ടുഷേല്‍ ടീമിനായി ചാംപ്യന്‍സ് ലീഗടക്കം മൂന്ന് ട്രോഫികള്‍ നേടിയിട്ടുണ്ട്. ബ്രിങ്ടണ്‍ കോച്ച് ഗ്രഹാം പോട്ടര്‍, മുന്‍ പിഎസ്ജി കോച്ച് മൗറിസിയോ പോച്ചീടീനോ, മുന്‍ റയല്‍ മാഡ്രിഡ് കോച്ച് സിദാന്‍, ലെസ്റ്റര്‍ കോച്ച് ബ്രന്‍ണ്ടന്‍ റോഡ്‌ജേഴ്‌സ് എന്നിവരെ പുതിയ കോച്ചിന്റെ സ്ഥാനത്തേക്കായി ചെല്‍സി നോട്ടമിട്ടിട്ടുണ്ട്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലും ചെല്‍സിയുടെ ഈ സീസണിന്റെ തുടക്കം മോശമായിരുന്നു. ലീഗില്‍ ഒരു സമനിലയും രണ്ട് തോല്‍വിയും മൂന്ന് ജയവുമാണ് ടീം നേടിയത്.