സെക്‌സ് ടേപ്പ് കേസില്‍ കരീം ബെന്‍സിമ കുറ്റക്കാരന്‍; തടവും പിഴയും

ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ഷെരീഫ് തിരാസ്‌പോളിനെതിരായ മല്‍സരത്തിനായി താരം മാള്‍ഡോവയിലാണ്.

Update: 2021-11-24 10:27 GMT


പാരിസ്: സെക്‌സ് ടേപ്പ് കേസില്‍ ഫ്രഞ്ച് താരം കരീം ബെന്‍സിമ കുറ്റക്കാരനെന്ന് കോടതി. ലോക ഫുട്‌ബോളില്‍ മിന്നും ഫോമില്‍ കളിക്കുന്ന റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ക്കെതിരായ കേസിന്റെ അഞ്ച് വര്‍ഷത്തെ വിചാരണയ്ക്കാണ് അവസാനമായത്. ഒരു വര്‍ഷത്തെ തടവിനും 75,000 യൂറോ പിഴയുമാണ് ശിക്ഷ. സെക്‌സ് ടേപ്പ് ഉപയോഗിച്ച് ഫ്രഞ്ച് താരം വാല്‍ബുനയെ ബ്ലാക്ക് മെയില്‍ ചെയ്തതാണ് കേസ്. 2015ലാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് ബെന്‍സിമയെയും വാല്‍ബുനയെയും ഫ്രാന്‍സ് ടീമില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. പിന്നീട് അടുത്തിടെയാണ് ബെന്‍സിമ ദേശീയ ടീമിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ താരം റയല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ ഫോമില്‍ കളി തുടര്‍ന്നിരുന്നു. വിവാദത്തെ താരം എതിര്‍ത്തിരുന്നു. കോടതിയില്‍ ബെന്‍സിമ ഹാജരായിരുന്നില്ല. ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ഷെരീഫ് തിരാസ്‌പോളിനെതിരായ മല്‍സരത്തിനായി താരം മാള്‍ഡോവയിലാണ്.




Tags:    

Similar News