ജിറൗഡിനെതിരേ ആഞ്ഞടിച്ച് കരീം ബെന്‍സിമ
2015 ലാണ് ഫ്രഞ്ച് താരമായ ബെന്‍സിമ രാജ്യത്തിനായി അവസാനമായി കളിച്ചത്. സഹതാരത്തിനെതിരേ ബ്ലാക്ക്‌മെയിലിങ് നടത്തിയെന്ന കുറ്റത്തെ തുടര്‍ന്ന് ബെന്‍സിമയെ കോച്ച് ദിദിയര്‍ ദേഷാംപ്‌സ് ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നു.
പാരിസ്: ഫ്രഞ്ച് ടീമിലെ തന്റെ സഹതാരം ജിറൗഡിനെതിരേ കരീം ബെന്‍സിമ. കളിയുടെ മികവ് നോക്കുമ്പോള്‍ താന്‍ ഫോര്‍മുല വണ്‍ കാറാണെന്നും ജിറൗഡ് ഗോ കാര്‍റ്റാണെന്നുമാണ് റയല്‍ താരമായ ബെന്‍സിമ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലാണ് ബെന്‍സിമ ജിറൗഡിനെതിരേ രംഗത്ത് വന്നത്.
ഗോ കാര്‍ട്ട് എന്ന് പറയുന്നത് ഓപ്പണ്‍ വീല്‍ കാറാണ്. ഇവ രണ്ടിനെയും താരതമ്യം ചെയ്യരുത്. തന്റെ കഴിവുകള്‍ ആരാധകര്‍ റയല്‍ മാഡ്രിഡില്‍ കാണുന്നുണ്ടെന്നും ബെന്‍സിമ കുറിച്ചു.
2015 ലാണ് ഫ്രഞ്ച് താരമായ ബെന്‍സിമ രാജ്യത്തിനായി അവസാനമായി കളിച്ചത്. സഹതാരത്തിനെതിരേ ബ്ലാക്ക്‌മെയിലിങ് നടത്തിയെന്ന കുറ്റത്തെ തുടര്‍ന്ന് ബെന്‍സിമയെ കോച്ച് ദിദിയര്‍ ദേഷാംപ്‌സ് ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നു. ബെന്‍സിമയ്ക്ക് പകരം ടീമിലെത്തിയ ചെല്‍സി താരം ജിറൗഡ് രാജ്യത്തിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. 2018ല്‍ ഫ്രഞ്ച് ടീം ലോകകപ്പ് നേടിയപ്പോള്‍ ജിറൗഡ് തകര്‍പ്പന്‍ ഫോമിലായിരുന്നു. 97 മല്‍സരങ്ങളില്‍ നിന്ന് ജിറൗഡ് ഫ്രാന്‍സിനായി 39 ഗോളുകള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ ബെന്‍സിമ റയലിനായി 19 ഗോള്‍ നേടിയിട്ടുണ്ട്.