കേരള ഫുട്ബോള്‍ ദിനം ആഘോഷിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പ്രത്യേക ഗ്രാഫിക് ആര്‍ട്ട് ആലേഖനം ചെയ്ത പച്ചയും വെള്ളയും അടങ്ങിയ പ്രത്യേക ജേഴ്‌സിയിലാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂര്‍ എഫ്‌സി മല്‍സരത്തിന് മുന്‍പ് വാം അപ്പിനായി കളിക്കളത്തില്‍ ഇറങ്ങുക. സംസ്ഥാനത്ത് കായികരംഗത്ത് സ്‌നേഹവും അഭിനിവേശവും വളര്‍ത്തിയെടുക്കുന്നതിനായി ഒരു മാര്‍ഗ്ഗദീപമാകുക എന്നതാണ് ടീം ലക്ഷ്യം വെയ്ക്കുന്നത്
കൊച്ചി: കേരള ഫുട്ബോള്‍ ദിനം ആഘോഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒരുങ്ങി. ഇതിന്റെ ഭാഗമായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പ്രത്യേക ഗ്രാഫിക് ആര്‍ട്ട് ആലേഖനം ചെയ്ത പച്ചയും വെള്ളയും അടങ്ങിയ പ്രത്യേക ജേഴ്‌സിയിലാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂര്‍ എഫ്‌സി മല്‍സരത്തിന് മുന്‍പ് വാം അപ്പിനായി കളിക്കളത്തില്‍ ഇറങ്ങുക. സംസ്ഥാനത്ത് കായികരംഗത്ത് സ്‌നേഹവും അഭിനിവേശവും വളര്‍ത്തിയെടുക്കുന്നതിനായി ഒരു മാര്‍ഗ്ഗദീപമാകുക എന്നതാണ് ടീം ലക്ഷ്യം വെയ്ക്കുന്നത്.
ടീമിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റഡിയത്തില്‍ നടക്കുന്ന ജംഷഡ്പൂര്‍ എഫ്‌സി ക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മല്‍സരത്തിനിടെ കേരള ഫുട്ബോള്‍ ദിനം ആഘോഷിക്കും.കേരള ഫുട്‌ബോള്‍ ദിനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ കളിക്കാന്‍ എല്ലാവരേയും പ്രോല്‍സാഹിപ്പിക്കുന്നതിനും കായികരംഗത്ത് സന്തോഷം പകരുന്നതിനുമുള്ള സംരംഭമെന്ന നിലയില്‍, ക്ലബ് 'ഗിഫ്റ്റ് എ ബോള്‍' കാംപയിന്‍ ആരംഭിച്ചു. ഓരോരുത്തരും ഒരു കുട്ടിക്ക് അല്ലെങ്കില്‍ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു ഫുട്‌ബോള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ് കാംപയിന്‍. ഔദ്യോഗികമായി പ്രചാരണത്തെ പിന്തുണച്ചുകൊണ്ട് കായിക മന്ത്രി ഇ പി ജയരാജന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.