ലാലിഗ മെയ് മാസത്തില്‍ ആരംഭിക്കും
നിലവില്‍ ലീഗ് നടക്കാത്തതുമൂലം ക്ലബ്ബുകള്‍ വന്‍ സാമ്പത്തിക നഷ്ടത്തിലാണ്. ഇത് തരണം ചെയ്യാന്‍ ഉടന്‍ മല്‍സരങ്ങള്‍ നടത്തേണ്ടതുണ്ട്.
മാഡ്രിഡ്: സ്പാനിഷ് ലീഗ് മെയ് മാസത്തോടെ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ജാവിയര്‍ ടെബസ്. കൊറോണാ വൈറസ് വ്യാപനത്തിന് അവസാനമാകുന്നതോടെ ലീഗ് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ലീഗ് നടക്കാത്തതുമൂലം ക്ലബ്ബുകള്‍ വന്‍ സാമ്പത്തിക നഷ്ടത്തിലാണ്. ഇത് തരണം ചെയ്യാന്‍ ഉടന്‍ മല്‍സരങ്ങള്‍ നടത്തേണ്ടതുണ്ട്. മല്‍സരങ്ങള്‍ ആരംഭിക്കാനായി മൂന്ന് തിയ്യതികളാണ് നിലവില്‍ കണ്ടിട്ടുള്ളത്. മെയ് 29, ജൂണ്‍ 6, ജൂണ്‍ 28 എന്നീ തിയ്യതികള്‍ക്കുള്ളില്‍ ലീഗ് പുനരാരംഭിക്കും.
ഏപ്രില്‍ 26 ന് രാജ്യത്തെ അടിയന്തരാവസ്ഥ പിന്‍വലിക്കും. ഇതോടെ പരിശീലനം ആരംഭിക്കും. മല്‍സരം പൂര്‍ത്തീകരിക്കാതെ സീസണ്‍ അവസാനിപ്പിച്ചാല്‍ വന്‍ ക്ലബ്ബുകള്‍ വന്‍ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നും പ്രസിഡന്റ് അറിയിച്ചു.