സ്പാനിഷ് ലീഗ്: വലന്‍സിയക്ക് സമനില; ഗ്രനാഡയ്ക്ക് ജയം, ബാഴ്സ ഇന്നിറങ്ങും

ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഗ്രനാഡയുടെ ജയം. ഒരുഗോളിന് പിറകില്‍ നിന്ന ശേഷമാണ് ഗ്രനാഡ തിരിച്ചടിച്ചത്. ജയത്തോടെ ഗ്രനാഡ എട്ടാം സ്ഥാനത്തെത്തി.

Update: 2020-06-13 07:03 GMT

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ ഗെറ്റഫെയ്ക്കെതിരേ ഗ്രനാഡ ജയം കണ്ടപ്പോള്‍ ലെവന്റയെ വലന്‍സിയയെ പിടിച്ചുകെട്ടി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഗ്രനാഡയുടെ ജയം. ഒരുഗോളിന് പിറകില്‍ നിന്ന ശേഷമാണ് ഗ്രനാഡ തിരിച്ചടിച്ചത്. ജയത്തോടെ ഗ്രനാഡ എട്ടാം സ്ഥാനത്തെത്തി. ഗെറ്റഫെ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. ടിമോറിയാണ് ഗെറ്റാഫയുടെ സ്‌കോറര്‍. ഫെര്‍ണാണ്ടസിലൂടെ 70ാം മിനിറ്റില്‍ ഗ്രനാഡെ സമനില പിടിച്ചു. തുടര്‍ന്ന് കാര്‍ലെസ് ഫെര്‍ണാണ്ടസും ഗോള്‍ നേടിയതോടെ ജയം ഗ്രനാഡയ്ക്കൊപ്പമായി.

ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങിയ മല്‍സരത്തില്‍ ആദ്യം ലീഡെടുത്തത് റൊഡ്രിഗോയിലൂടെ വലന്‍സിയയായിരുന്നു. എന്നാല്‍, 98ാം മിനിറ്റില്‍ മെലെറോയിലൂടെ ലെവന്റെ സമനില പിടിക്കുകയായിരുന്നു. ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണ ഇന്ന് അര്‍ധരാത്രി നടക്കുന്ന മല്‍സരത്തില്‍ 18ാം സ്ഥാനക്കാരായ മല്ലോര്‍ക്കയെ നേരിടും. മെസ്സി, സുവാരസ്, ഗ്രീസ്മാന്‍, ഉംറ്റിറ്റി, പി കെ, വിദാല്‍, റാക്കിറ്റിക്ക് എന്നിവരെല്ലാം ആദ്യ ഇലവനില്‍ കളിക്കും. രാത്രി 1.30നാണ് മല്‍സരം. 

Tags:    

Similar News