ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം തുളസീദാസ് ബല്‍റാം അന്തരിച്ചു

Update: 2023-02-16 14:20 GMT


കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ തുളസീദാസ് ബല്‍റാം (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണ കാലഘട്ടമായ 1950-60 കാലത്താണ് തുളസീദാസ് കളിച്ചത്. പികെ ബാനര്‍ജി, ചുനി ഗോസ്വാമി എന്നീ ഇതിഹാസ താരങ്ങളുടെ സമകാലികനായിരുന്നു. 1962ലെ ഏഷ്യന്‍ ഗെയിംസിലാണ് സ്വര്‍ണ്ണം നേടിയത്. ഏത് പൊസിഷനിലും കളിക്കുന്ന പ്രതിഭയാണ്. മൂന്ന് തവണ ബംഗാളിനായി സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്. ഒരു ഐഎഫ്എ ഷീല്‍ഡും നേടിയിട്ടുണ്ട്. 1960ലെ ഒളിംപിക്‌സ് ഫുട്‌ബോളില്‍ ക്ലാസ്സിക്ക് പ്രകടനമാണ് ബല്‍റാം കാഴ്ചവച്ചത്.ഹംഗറി, ഫ്രാന്‍സ് എന്നീ ടീമുകള്‍ക്കെതിരേ ബല്‍റാം സ്‌കോര്‍ ചെയ്തിരുന്നു.




Tags:    

Similar News