ഇനിയൊരു ലോകകപ്പിന് മിശ്ശിഹ ഇല്ല; ഞായറാഴ്ച അവസാന മല്‍സരം
കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ തന്നെയാണ് മെസ്സി ദേശീയ ടീമില്‍ നിന്ന് വിരമിക്കാനിരിക്കുന്നത്.
ദോഹ: ലൂസെയ്ല്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ഫൈനല്‍ ലോകകപ്പിലെ തന്റെ അവസാന മല്‍സരമാണെന്ന് ലയണല്‍ മെസ്സി.ലോകകപ്പിലെ എന്റെ യാത്ര ഫൈനലില്‍ അവസാനിപ്പിക്കാനാവുന്നതില്‍ താന്‍ സന്തോഷവനാണെന്ന് താരം വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി കളിക്കുന്ന ഓരോ നിമിഷങ്ങളും ഞാന്‍ ആസ്വദിക്കുന്നു. ഈ ലോകകപ്പിലെ എന്റെ ഓരോ നിമിഷവും വികാരഭരിതമാണ്. അടുത്ത ലോകകപ്പിനായി ഇനി മുന്നില്‍ നിരവധി വര്‍ഷങ്ങളുണ്ട്. എന്നാല്‍ വീണ്ടും ടീമിനായി ഇതുപോലെ പ്രകടനം നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഈ രീതിയില്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും മെസ്സി വ്യക്തമാക്കി. ക്രൊയേഷ്യയ്‌ക്കെതിരായ സെമിഫൈനലില്‍ ഒരു ഗോള്‍ സ്‌കോര്‍ ചെയ്ത മെസ്സി അല്‍വാരസിന്റെ രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ തന്നെയാണ് മെസ്സി ദേശീയ ടീമില്‍ നിന്ന് വിരമിക്കാനിരിക്കുന്നത്.