എഫ് എ കപ്പ്; ലിവര്‍പൂള്‍ നാലാം റൗണ്ടില്‍; യുനൈറ്റഡ് ഇന്നിറങ്ങും
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാറ്റ്‌ഫോഡിനെ നേരിടും.
ലണ്ടന്‍: സാദിയോ മാനെയുടെ ഇരട്ടഗോള്‍ മികവില്‍ ലിവര്‍പൂള്‍ എഫ് എ കപ്പിന്റെ നാലാം റൗണ്ടില്‍ കടന്നു.ആസ്റ്റണ്‍ വില്ലയെ 4-1ന് തോല്‍പ്പിച്ചാണ് ചെമ്പട അടുത്ത റൗണ്ടിലേക്ക് കയറിയത്. 4, 63 മിനിറ്റുകളിലാണ് സാദിയോ മാനെയുടെ ഗോളുകള്‍. വിജനല്‍ഡാം (60), മുഹമ്മദ് സലാഹ് (65) എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റ് ഗോളുകള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് വോള്‍വ്‌സ് തോല്‍പ്പിച്ചു. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാറ്റ്‌ഫോഡിനെ നേരിടും. ലീഗ് കപ്പ് സെമിയില്‍ സിറ്റിയോട് തോറ്റ ക്ഷീണത്തിലാണ് യുനൈറ്റഡ് ഇറങ്ങുന്നത്.വാറ്റ്‌ഫോഡാവട്ടെ അട്ടിമറി വീരന്‍മാരുമാണ്. അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം.