മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ആന്‍ഫീല്‍ഡില്‍ പരാജയമറിഞ്ഞ് ലിവര്‍പൂള്‍

2017 ഏപ്രിലിലാണ് ലിവര്‍പൂള്‍ അവസാനമായ ആന്‍ഫീല്‍ഡില്‍ പരാജയപ്പെട്ടത്.

Update: 2021-01-22 06:56 GMT

ആന്‍ഫീല്‍ഡ്: ചെമ്പടയുടെ കോട്ടയായ ആന്‍ഫീല്‍ഡില്‍ മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ പരാജയം രുചിച്ചു. പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ 16ാം സ്ഥാനത്ത് നില്‍ക്കുന്ന ബേണ്‍ലി ഏകപക്ഷീയമായ ഒരു ഗോളിനാണ് നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളിനെ മുട്ടുകുത്തിച്ചത്. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ അപരാജിതമായ 68 മല്‍സരങ്ങള്‍ക്ക് ശേഷമാണ് ടീം തോല്‍വിയറിയുന്നത്. 83ാം മിനിറ്റില്‍ ആഷ്‌ലി ബാണസിന്റെ പെനാല്‍റ്റിയാണ് 1974ന് ശേഷം അവര്‍ക്ക് ലിവര്‍പൂളിനെതിരേ ആദ്യ ജയം നേടിയത്. തോല്‍വിയോടെ ലിവര്‍പൂള്‍ കിരീട നേട്ടത്തില്‍ പിറകോട്ട് പോയി. ലീഗില്‍ അവര്‍ നാലാം സ്ഥാനത്താണ്. 2017 ഏപ്രിലിലാണ് ലിവര്‍പൂള്‍ അവസാനമായ ആന്‍ഫീല്‍ഡില്‍ പരാജയപ്പെട്ടത്. അന്ന് ക്രിസ്റ്റല്‍ പാലസായിരുന്നു ലിവര്‍പൂളിന്റെ വില്ലനായത്. ബേണ്‍ലി ഗോള്‍ കീപ്പര്‍ നിക്ക് പോപ്പെയാണ് ലിവര്‍പൂളിന്റെ വിജയം തടഞ്ഞത്. ചെമ്പടയുടെ നിരവധി ഗോളഅവസരങ്ങളാണ് നിക്ക് സമ്മര്‍ദ്ധമായി തട്ടയകറ്റിയത്. ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുമാണ്.


Tags:    

Similar News