കൊല്‍ക്കത്ത: മലയാളി യുവതാരം സലാഹുദ്ദീന് അദ്നാന് മോഹന്‍ ബഗാന് സൂപ്പര്‍ ജെയ്ന്റസില്. ബഗാനില്‍ സലാഹുദ്ദീന് രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. ഇടത് വിങ്ങറായ സലാഹുദ്ദീന് മുത്തൂറ്റ് എഫ് സിയില്‍ നിന്നാണ് ബഗാനിലേക്ക് പോകുന്നത്.
കേരള പ്രീമിയര്‍ ലീഗിലും അടുത്തിടെ സമീപിച്ച ഡെവലപ്മെന്റ് ലീഗിലും സലാഹുദ്ദീന് മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. 23കാരന്റെ മികവില്‍ ഡെവലപ്മെന്റ് ലീഗില്‍ മൂന്നാമത് ഫിനിഷ് ചെയ്യാന്‍ മുത്തൂറ്റിനായിരുന്നു. ബെംഗളൂരു എഫ് സിക്ക് എതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ അദ്നാന് ആയിരുന്നു പ്ലയര്‍ ഓഫ് ദി മാച്ച്.