പ്രീമിയര്‍ ലീഗ്; ചിരവൈരികളുടെ പോരാട്ടത്തില്‍ യുനൈറ്റഡിന് മിന്നും ജയം; ടോപ് ഫോറില്‍

പ്രശ്‌ന സാധ്യത കണക്കിലെടുത്ത് റെക്കോഡ് പോലിസ് സ്‌ക്വാഡിനെയാണ് ഇത്തവണ വിന്യസിപ്പിച്ചത്

Update: 2022-02-20 18:17 GMT


ഏലന്റ് റോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ക്ലാസ്സിക്ക് ജയം. ചിരവൈരികളായ ലീഡ്‌സ് യുനൈറ്റഡിനെതിരേ ഇന്ന് നടന്ന മല്‍സരത്തില്‍ 4-2ന്റെ ജയമാണ് റാഗ്നിക്കിന്റെ ശിഷ്യന്‍മാര്‍ നേടിയത്. ജയത്തോടെ അവര്‍ ടോപ് ഫോറില്‍ തിരിച്ചെത്തി. തുടക്കം മുതലെ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ യുനൈറ്റഡ് നിരയ്ക്കായി.



ക്യാപ്റ്റന്‍ ഹാരി മാഗ്വയര്‍ (34), ബ്രൂണോ ഫെര്‍ണാണ്ടസ് (45), ഫ്രെഡ് (70), ഏലാങ്ക (88) എന്നിവരാണ് ചുവപ്പ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. സാഞ്ചോ രണ്ട് ഗോളുകള്‍ക്കും ലൂക്ക് ഷോ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഓരോ ഗോളുകള്‍ക്കും വഴിയൊരുക്കി. ആദ്യപകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച അവസരം പാഴാക്കിയിരുന്നു. ലീഡ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ പ്രശ്‌ന സാധ്യത കണക്കിലെടുത്ത് റെക്കോഡ് പോലിസ് സ്‌ക്വാഡിനെയാണ് ഇത്തവണ വിന്യസിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ടോട്ടന്‍ഹാം 3-2ന് പരാജയപ്പെടുത്തിയിരുന്നു.




Tags:    

Similar News