പിഎസ്ജി വിടുന്ന വാര്‍ത്തയില്‍ ഞെട്ടല്‍ അറിയിച്ച് എംബാപ്പ
ഈ വാര്‍ത്ത തന്റെ ആരാധകരെയും സമ്മര്ദ്ധത്തിലാക്കിയെന്നും താരം അറിയിച്ചു.
പാരിസ്: ജനുവരിയില്‍ പിഎസ്ജി വിടുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെ. ആ വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് താരം വ്യക്തമാക്കി. പിഎസ്ജിയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്ന് എംബാപ്പെ അറിയിച്ചു. ചാംപ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയ്ക്കെതിരായ മല്‍സരത്തിന് ശേഷമാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. ഇതിന് പിന്നില്‍ തന്റെ കരങ്ങള്‍ ഇല്ലെന്നും ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരോട് വെറുപ്പാണെന്നും ഈ വാര്‍ത്ത തന്റെ ആരാധകരെയും സമ്മര്ദ്ധത്തിലാക്കിയെന്നും താരം അറിയിച്ചു.