ലോകകപ്പ്; മൂന്നാം സ്ഥാനവുമായി ക്രൊയേഷ്യ; ചരിത്ര നേട്ടവുമായി അറ്റ്‌ലസ് ലയണ്‍സിന് മടക്കം
അഷ്‌റഫ് ദരിയാണ് ഒമ്പതാം മിനിറ്റില്‍ ആഫ്രിക്കന്‍ ശക്തികളുടെ ഏക ഗോള്‍ നേടിയത്.
ദോഹ: ഖത്തര്‍ ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനലില്‍ അട്ടിമറി വീരന്‍മാരായ മൊറോക്കോയെ കീഴടക്കി നിലവിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയ്ക്ക് ജയം. 2-1ന്റെ ജയവുമായി ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.ജോസ്‌കോ ഗ്വാര്‍ഡിയോള്‍(7), മിസ്ലാവ് ഒറിസിച്ച് (42) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ക്രൊയേഷ്യയുടെ ആദ്യ ഗോളിന് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ അറ്റ്‌ലസ് ലയണ്‍സ് മറുപടി നല്‍കിയിരുന്നു. അഷ്‌റഫ് ദരിയാണ് ഒമ്പതാം മിനിറ്റില്‍ ആഫ്രിക്കന്‍ ശക്തികളുടെ ഏക ഗോള്‍ നേടിയത്. പരാജയപ്പെട്ടെങ്കിലും ലോകകപ്പ് ചരിത്രത്തിലെ ഒരു ആഫ്രിക്കന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനവുമായാണ് മൊറോക്കോ മടങ്ങുന്നത്.
മല്‍സരത്തിലുട നീളം ക്രൊയേഷ്യന്‍ ആധിപത്യമാണ് ഇന്ന് കണ്ടത്. നിരവധി ഗോളവസരങ്ങളും അവര്‍ സൃഷ്ടിച്ചു. ബുഫാല്‍, നെസിരി, ഹക്കിം സിയെച്ച് എന്നിവര്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫിനിഷിങിലെ അപകാതയും ക്രൊയേഷ്യന്‍ പ്രതിരോധം മറികടക്കാന്‍ കഴിയാത്തതും അവര്‍ക്ക് തിരിച്ചടിയായി.