ഒളിംപിക്‌സ് ഫുട്‌ബോള്‍; ഫ്രാന്‍സ്-അര്‍ജന്റീന മല്‍സരത്തിന് ശേഷം കൈയ്യാങ്കളി
പാരിസ്: ഒളിംപിക്‌സ് ഫുട്‌ബോളിലെ അര്‍ജന്റീനാ-ഫ്രാന്‍സ് മല്‍സരത്തിന് ശേഷം കൈയ്യാങ്കളി. ഇരു ടീമിലെ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിലെ ജയം ഫ്രഞ്ച് താരങ്ങള്‍ ആഘോഷിക്കുന്നതിനിടെയാണ് അര്‍ജന്റീനന്‍ താരങ്ങളുടെ കടന്നുകയറ്റവും കൈയ്യാങ്കളിയും. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. മല്‍സരത്തിനിടെയും താരങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി ഉണ്ടായിരുന്നു. കോപ്പാ അമേരിക്ക കിരീട നേട്ടത്തിന് ശേഷം നടന്ന ആഘോഷചടങ്ങിനിടെ അര്‍ജന്റീനാ താരങ്ങള്‍ ഫ്രാന്‍സ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുടീമുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിയിരുന്നു. ഫിഫയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സംഭവത്തിന്റെ രൂക്ഷത തുടരുന്നതിനിടെയാണ് ഇരുടീമും ഇന്ന് ഏറ്റുമുട്ടിയത്.