അംഗപരിമിതരുടെ താരമായ മാര്‍സിന്‍ ഒലെക്‌സിയുടെ ഗോളിന് പുഷ്‌കാസ് പുരസ്‌കാരം
ഫിഫയുടെ മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയാ പുട്ടെയാസിനെ തിരഞ്ഞെടുത്തു.
പാരിസ്: ഫിഫയുടെ പുഷ്‌കാസ് പുരസ്‌കാരം അംഗപരിമിതരുടെ താരമായ പോളണ്ടിന്റെ മാര്‍സിന്‍ ഒലെക്‌സിയ്ക്ക്. ആദ്യമായാണ് മികച്ച ഗോളിനുള്ള പുരസ്‌കാരം ഒരു അംഗപരിമിതരുടെ താരത്തിന് നല്‍കുന്നത്. 2022 നവംബര്‍ ആറിന് അംഗപരിമിതരുടെ മല്‍സരത്തിനിടെ ഒലെക്‌സി നേടിയ അത്ഭുത ഗോളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പോസ്‌നന്‍ ക്ലബ്ബിന് വേണ്ടിയായിരുന്നു താരത്തിന്റെ ഗോള്‍. ബോക്‌സിലേക്ക് ഉയര്‍ന്ന് വന്ന പന്ത് ഊന്നുവടി നിലത്ത് ഉറപ്പിച്ച് ഒറ്റക്കാലില്‍ ബൈസിക്കിള്‍ കിക്കിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഒറ്റക്കാല്‍ മാത്രമുള്ള ഒലെസ്‌കിയുടെ ഈ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.കിലിയന്‍ എംബാപ്പെ, ബ്രസീലിന്റെ റിച്ചാര്‍ലിസണ്‍ എന്നിവരെ മറികടന്നാണ് ഒലെക്‌സിയുടെ നേട്ടം.
ഫിഫയുടെ മികച്ച താരമായി അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. അര്‍ജന്റീനയ്ക്കായി ലോകകപ്പ് നേടികൊടുത്ത താരം പിഎസ്ജിയ്ക്കായും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. റയല്‍ മാഡ്രിഡിന്റെ കരീബെന്‍സിമ, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസ്സിയുടെ നേട്ടം.2019ലും മെസ്സി ഈ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. മികച്ച പരിശീലകനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ ലയണല്‍ സ്‌കലോണിയും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ തന്നെ എമിലിയാനോ മാര്‍ട്ടിനസും സ്വന്തമാക്കി. മെസ്സി പിഎസ്ജിയ്ക്കായി കഴിഞ്ഞ സീസണില്‍ 27 മല്‍സരത്തില്‍ നിന്ന് 16 ഗോളും 14 അസിസ്റ്റും നേടിയിരുന്നു.
ഫിഫയുടെ മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയാ പുട്ടെയാസിനെ തിരഞ്ഞെടുത്തു.ആരാധകര്‍ക്കുള്ള പുരസ്‌കാരവും അര്‍ജന്റീന സ്വന്തമാക്കി. 2016 മുതലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ആരംഭിച്ചത്.
Marcin Oleksy's stunner wins the Puskás Award 👏
— B/R Football (@brfootball) February 27, 2023
(via @AmpFutbolPolska) pic.twitter.com/y9c22UTDoK