യൂറോ 2020; വന്‍ താരനിരയുമായി പോര്‍ച്ചുഗല്‍ സ്‌ക്വാഡ്

ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ഫ്രാന്‍സ്, ജര്‍മ്മനി, ഹംഗറി എന്നിവര്‍ക്കെതിരേയാണ് പോര്‍ച്ചുഗലിന്റെ മല്‍സരങ്ങള്‍.

Update: 2021-05-21 07:36 GMT


ലിസ്ബണ്‍: നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ ജൂണ്‍ 11നാരംഭിക്കുന്ന യൂറോ 2020നായി ഇറങ്ങുന്നത് യൂറോപ്പ്യന്‍ ഫുട്‌ബോളിലെ വന്‍ താരനിരയുമായി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിനെ നയിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, ലിവര്‍പൂളിന്റെ ഡിഗോ ജോട്ട, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡയസ്, ബെര്‍ണാഡോ സില്‍വ, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജാവോ ഫ്‌ളിക്ക്‌സ്, എഫ് സി പോര്‍ട്ടോയുടെ പ്രശ്‌സതതാരം പെപ്പെ എന്നിവരെയെല്ലാം കോച്ച് സാന്റോസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ഫ്രാന്‍സ്, ജര്‍മ്മനി, ഹംഗറി എന്നിവര്‍ക്കെതിരേയാണ് പോര്‍ച്ചുഗലിന്റെ മല്‍സരങ്ങള്‍. രാജ്യത്തിനായി ആറ് ഗോള്‍ കൂടി നേടിയാല്‍ റൊണാള്‍ഡോയ്ക്ക് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കാം. ഈ യൂറോയില്‍ താരം റെക്കോഡ് നേടുമെന്നാണ് ആരാധകരുടെ വിശ്വാസം.


ടീം-റൂയി പാട്രിസിയോ(ഗോള്‍ കീപ്പര്‍). ഡിഫന്‍ഡേഴ്‌സ്- ജാവോ കാന്‍സലോ(സിറ്റി),നെല്‍സണ്‍ സിമഡോ(വോള്‍വ്‌സ്), ജോസെ ഫോന്റേ(ലില്ലെ),ന്യുനോ മെന്‍ഡിസ്(സ്‌പോര്‍ട്ടിങ് ലിസ്ബണ്‍).

മിഡ്ഫീല്‍ഡേഴ്‌സ്-ഡാനിയേസോ പെരേരാ(പിഎസ്ജി), റൂബന്‍ നെവസ്,ജാവോ മൗന്റീനോ(വോള്‍വ്‌സ്).ഫോര്‍വേഡ്‌സ്-റഫാ സില്‍വ(ബെന്‍ഫിക്ക), ആന്‍േ്രന്ദ സില്‍വ(ഫ്രാങ്ക്ഫര്‍ട്ട്),പെഡ്രോ(സ്‌പോര്‍ട്ടിങ്).




Tags:    

Similar News